ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വഴി പ്രാദേശിക പാർട്ടികൾ സമാഹരിച്ചത് 5,221 കോടി രൂപ. 2019 ഏപ്രിൽ മുതൽ 2024 ജനുവരി വരെയുള്ള കണക്കനുസരിച്ചാണിത്. പ്രധാന പാർട്ടികളിൽ ബി.എസ്.പി, സി.പി.എം, എൻ.പി.പി എന്നിവരാണ് ഇലക്ടറൽ ബോണ്ട് വഴി പണം സ്വീകരിക്കാത്തവർ.
പ്രാദേശിക പാർട്ടികളിൽ തൃണമൂൽ കോൺഗ്രസ് മാത്രം 1,609.53 കോടി സമാഹരിച്ചു. 22 പ്രാദേശിക പാർട്ടികൾ സമാഹരിച്ച ആകെ തുകയുടെ 30 ശതമാനം വരുമിത്. മറ്റ് പ്രധാന പ്രാദേശിക പാർട്ടികൾ സമാഹരിച്ച തുക: ഭാരത് രാഷ്ട്ര സമിതി-1,214 കോടി, ബി.ജെ.ഡി-775 കോടി, ഡി.എം.കെ- 639 കോടി, വൈ.എസ്.ആർ.സി.പി -337 കോടി, ടി.ഡി.പി-218 കോടി, ശിവസേന-159.38 കോടി, ആർ.ജെ.ഡി-73.5 കോടി, ജെ.ഡി (എസ്) -43 കോടി, സിക്കിം ക്രാന്തികാരി പാർട്ടി -36.5 കോടി, എൻ.സി.പി -31 കോടി, ജനസേന പാർട്ടി -21 കോടി, എസ്.പി -14 കോടി, ജെ.ഡി (യു)-14 കോടി, ജെ.എം.എം -13.5 കോടി, അകാലി ദൾ- 7.2 കോടി, എ.ഐ.എ.ഡി.എം.കെ -6.05 കോടി, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് -5.5 കോടി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, ജമ്മു-കശ്മീർ നാഷനൽ കോൺഫറൻസ്, ഗോവ ഫോർവേഡ് പാർട്ടി എന്നിവ ഒരു കോടിയിൽതാഴെയാണ് സമാഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.