കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിനെ വിമർശിച്ച് അതിജീവിതയുടെ ബന്ധുക്കൾ. നവമാധ്യമങ്ങളിലൂടെയാണ് വിമർശനം.
'വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. ന്യായീകരണത്തൊഴിലാളികളുടെ അവസ്ഥയിൽ സഹതാപം. ഒരുപാട് മനുഷ്യരുടെ മനസ്സിൽ ചിതയൊരുക്കുകയാണ് ഇവർ' - ബന്ധുക്കള്‍ പ്രതികരിച്ചു.
ശ്രീലേഖയുടെ വെളിപ്പെടുത്തൽ നടൻ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാറും പറഞ്ഞു. ശ്രീലേഖ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ട് സർക്കാറിനെ അറിയിച്ചില്ലെന്നും ശ്രീലേഖക്ക് ദിലീപിനോട് ആരാധനയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ശ്രീലേഖക്ക് അജൻഡയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതാണെന്ന ശ്രീലേഖയുടെ വാദം തെറ്റാണെന്ന് ഫോട്ടോയെടുത്ത ബിദില്‍ വ്യക്തമാക്കി. ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ല. ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് തന്‍റെ ഫോണില്‍ എടുത്ത സെല്‍ഫിയാണിത്. അത് എഡിറ്റ് ചെയ്തിട്ടില്ല. ഫോട്ടോയും ഫോട്ടോ പകര്‍ത്തിയ ചിത്രവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിദില്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.