ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ ഉപദേശകസമിതിയിൽ മുകേഷ് അംബാനിയും; ഇന്ത്യയിൽനിന്ന് രണ്ടുപേർ മാത്രം

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തിനുള്ള ഫ്രെയിംവർക്ക് കൺവെൻഷന്റെ ഭാഗമായി യു.എ.ഇ.യിൽ നടക്കുന്ന 28-ാമത് സമ്മേളനത്തിന്റെ ഉപദേശകസമിതിയിൽ റിലയൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയും. ഇന്ത്യയിൽനിന്ന് മുകേഷ് അംബാനിയെക്കൂടാതെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് ഡയറക്ടർ ജനറൽ സുനിതാ നാരായണനും സമിതിയിലുണ്ട്.

ഉപദേശക സമിതിയിൽ ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള കാലാവസ്ഥാ വിദഗ്ധർ ഉൾപ്പെടുന്നുണ്ട്. വ്യവസായം, ഊർജം, ധനകാര്യം, സിവിൽ സമൂഹം, യുവജനങ്ങൾ തുടങ്ങിയ മേഖലകളെ പ്രതിനിധീകരിക്കുന്ന കമ്മിറ്റിയിലെ 31 അംഗങ്ങളും ഉച്ചകോടിയിൽ മാർഗനിർദേശവും ഉപദേശവും നൽകും.

ബ്ലാക്ക് റോക്ക് സി.ഇ.ഒ ലാരി ഫിങ്ക്, ആർട്ടിക് സർക്കിൾ ചെയർമാൻ ഒലാഫർ ഗ്രിംസൺ, പാരീസ് കാലാവസ്ഥാ ഉച്ചകോടിയുടെ പ്രസിഡന്റായിരുന്ന ലൗറന്റ് ഫാബിയസ്, ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസി ഡയറക്ടർ ജനറൽ ഫ്രാൻസെസ്കോ ല കാമറ തുടങ്ങിയവരാണ് സമിതിയിലെ പ്രധാന അംഗങ്ങൾ. നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് സമ്മേളനം. യു.എ.ഇയിലെ ദുബായ് എക്‌സ്‌പോ സിറ്റിയിലാണ് ‘കോപ്28’ ഉച്ചകോടി നടക്കുന്നത്.

Tags:    
News Summary - Reliance Chairman Mukesh Ambani joins advisory committee of global climate change panel COP28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.