ന്യൂഡൽഹി: മലേഷ്യയിൽ കഴിയുന്ന ഇസ്ലാമിക പ്രഭാഷകൻ സാകിർ നായികിെൻറ സ്വത്ത് കണ്ടുകെട്ടിയ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്(ഇ.ഡി) നടപടി തടഞ്ഞു. ചെന്നൈയിലെ സ്കൂളും മുംബൈയിലെ കെട്ടിടവും കണ്ടുകെട്ടിയതാണ് കള്ളപ്പണം തടയൽ നിയമവുമായി ബന്ധെപ്പട്ട് അപ്പീൽ കേൾക്കുന്ന ൈട്രബ്യൂണൽ തടഞ്ഞത്. ഇവയടക്കം മൂന്ന് സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സ്വത്ത് കണ്ടുകെട്ടുന്നതിനെക്കുറിച്ച് തനിക്ക് നോട്ടീസ് നൽകിയിട്ടില്ലെന്ന് സാകിർ നായിക് അപ്പീലിൽ ബോധിപ്പിച്ചു. സ്വത്ത് കണ്ടുകെട്ടിയതുമായി ബന്ധപ്പെട്ട വാദം കേൾക്കവേ, അന്വേഷണ ഏജൻസികളുടെ ഇരട്ടത്താപ്പ് ട്രൈബ്യൂണൽ മേധാവി ജസ്റ്റിസ് മൻമോഹൻ സിങ് തുറന്നുകാട്ടി. എന്തുകൊണ്ട് സാകിർ നായികിനെതിരെ മാത്രം നടപടി? ആശാറാം ബാപ്പുവിനെതിരെയും നടപടി വേണ്ടതല്ലേ? എന്ന് അദ്ദേഹം ചോദിച്ചു. ‘10,000 േകാടി രൂപയിലേറെ സ്വത്തും ക്രിമിനൽ കേസുമുള്ള 10 ബാബമാരുടെ പേര് ഞാൻ പറയാം. ഇവരിൽ ആർക്കെങ്കിലുമെതിരെ നടപടിയെടുക്കുമോ? നായികിനെതിരെ അതിവേഗം പ്രവർത്തിക്കുന്ന ഇ.ഡി, 10 വർഷമായിട്ടും ആശാറാം ബാപ്പുവിെൻറ സ്വത്ത് പിടിച്ചെടുക്കാൻ നടപടിയെടുത്തിട്ടില്ല’ -ജഡ്ജി ചൂണ്ടിക്കാട്ടി.
കുറ്റപത്രത്തിൽ വേണ്ടത്ര ആരോപണങ്ങളില്ലെന്നിരിെക്ക, സാകിർ നായികിെൻറ സ്വത്ത് എന്തിനാണ് കണ്ടുകെട്ടുന്നതെന്ന് ട്രൈബ്യൂണൽ ഇ.ഡി അഭിഭാഷകനോട് ചോദിച്ചു. സാകിർ നായിക് പ്രസംഗങ്ങളിലൂടെ യുവാക്കളെ പ്രകോപനത്തിന് പ്രേരിപ്പിച്ചുവെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, നിയമവിരുദ്ധപ്രവർത്തനങ്ങളിലേക്ക് യുവാക്കൾ എത്തിയതിന് തെളിവുണ്ടോ എന്നായി ൈട്രബ്യൂണൽ. സാകിർ നായികിെൻറ പ്രസംഗം 2015ലെ ധാക്ക ഭീകരാക്രമണത്തിന് കാരണമായെന്ന ആരോപണത്തിന് കുറ്റപത്രത്തിൽ തെളിവ് ഹാജരാക്കാനായിട്ടില്ല. ഇ.ഡി സ്വന്തം സൗകര്യത്തിന് പ്രസംഗത്തിെൻറ 99 ശതമാനവും അവഗണിക്കുകയും ഒരു ശതമാനം മാത്രം എടുക്കുകയുമാണെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ‘കുറ്റപത്രത്തിെൻറ ഭാഗമായി ചേർത്ത അദ്ദേഹത്തിെൻറ പ്രസംഗങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ടോ? പല പ്രസംഗങ്ങളും ഞാൻ കേട്ടിട്ടുണ്ട്. ആക്ഷേപകരമായ എന്തെങ്കിലുമുള്ളതായി എനിക്ക് ബോധ്യപ്പെട്ടിട്ടില്ല’ -ജസ്റ്റിസ് മൻമോഹൻ സിങ് പറഞ്ഞു.
സാകിർ നായികിെനതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ അപേക്ഷ ഇൻറർപോൾ നിരസിച്ചതിനിടെയാണ് മറ്റൊരു അന്വേഷണ ഏജൻസിക്ക് തിരിച്ചടി. അന്തർദേശീയ അറസ്റ്റ്വാറൻറായ റെഡ്കോർണർ നോട്ടീസ് ഇറക്കാനുള്ള കാരണം സാകിർ നായികിെൻറ കാര്യത്തിലില്ല എന്നാണ് ഇൻറർപോൾ പറഞ്ഞത്. ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ മുംബൈയിലെ പ്രത്യേക കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.നിരവധി ബാലികമാരെ ബലാത്സംഗംചെയ്ത കേസിൽ അറസ്റ്റിലായ ഗുജറാത്തിലെ ആൾദൈവമാണ് ആശാറാം ബാപ്പു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.