മോദിയുടെ നാട്ടിൽ 3,000 വർഷം മു​മ്പുള്ള മനുഷ്യവാസ ​തെളിവുകൾ കണ്ടെത്തി

അഹമ്മദാബാദ്: നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ വഡ്‌നഗറിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യുടെ നേതൃത്വത്തിൽ നടന്ന പുരാവസ്തു ഉത്ഖനനത്തിൽ 3,000 വർഷം മു​മ്പുള്ള മനുഷ്യവാസത്തിന്റെ ​തെളിവുകൾ കണ്ടെത്തി. ഐ.ഐ.ടി ഖരഗ്പൂർ, ഫിസിക്കൽ റിസർച്ച് ലബോറട്ടറി (പി.ആർ.എൽ), ജവഹർലാൽ നെഹ്‌റു സർവകലാശാല), ഡെക്കാൻ കോളജ് പ്രതിനിധികളും ഗവേഷണത്തിൽ പങ്കാളികളായി.

ബി.സി 800ൽ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ലഭ്യമായ അവശിഷ്ടങ്ങൾ എന്ന് ഗവേഷകർ പറഞ്ഞു. നീണ്ട 3,000 വർഷത്തിനിടയിലെ വിവിധ ഭരണകൂടങ്ങളുടെ ഉയർച്ചയും തകർച്ചയും അധിനിവേശവും കാലാവസ്ഥ വ്യതിയാനങ്ങളും സംബന്ധിച്ച് വഡ്‌നഗറിലെ പുരാവസ്തു ഖനനം സൂചന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഐടി ഖരഗ്പൂർ പ്രസ്താവനയിൽ പറഞ്ഞു.

‘ക്വാട്ടേണറി സയൻസ് റിവ്യൂസ്’ എന്ന പ്രശസ്ത ജേണലിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. ഗുജറാത്തിലെ ഡയറക്‌ടറേറ്റ് ഓഫ് ആർക്കിയോളജി ആൻഡ് മ്യൂസിയം വകുപ്പാണ് പഠനത്തിന് ധനസഹായം നൽകിയത്. ഇന്ത്യയിലെ ആദ്യത്തെ എക്‌സ്പീരിയൻഷ്യൽ ഡിജിറ്റൽ മ്യൂസിയമാണ് വഡ്‌നഗറിൽ നിർമ്മിക്കുന്നത്. വഡ്‌നഗർ, സിന്ധുനദീതട നാഗരികത എന്നിവയിലെ ഗവേഷണത്തിന് ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ ചെയർപേഴ്‌സൺ സുധാ മൂർത്തിയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Remains Of '3000-Year-Old' Settlement Found In PM Narendra Modi’s Village In Gujarat's Vadnagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.