മുംബൈ: ബാങ്കുവിളിക്കു ശേഷം 15 മിനിറ്റ് നേരത്തേക്ക് മസ്ജിദുകളുടെ 100 മീറ്റർ ചുറ്റളവിൽ മറ്റുള്ളവർ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിലക്കിയ മഹാരാഷ്ട്രയിലെ നാസിക് പൊലീസിന്റെ ഉത്തരവ് പിൻവലിച്ചു.
മേയ് മൂന്നിനകം ഉച്ചഭാഷിണി നീക്കം ചെയ്തില്ലെങ്കിൽ മസ്ജിദുകളുടെ പരിസരത്ത് മൈക്കുകെട്ടി ഹനുമാൻ കീർത്തനം ജപിക്കുമെന്ന് എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെ ഭീഷണി മുഴക്കിയിരുന്നു. ഇതേതുടർന്ന് നാസിക് പൊലീസ് കമീഷണർ ദീപക് പാണ്ഡെയാണ് ഉത്തരവിട്ടത്. എന്നാൽ ഉത്തരവിനു പിറകെ കമീഷണറെ മാറ്റി. പകരക്കാരനായി എത്തിയ കമീഷണർ ജയന്ത് നിക്നാവരെയാണ് ഉത്തരവ് പിൻവലിച്ചത്.
ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിലക്കിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രാജ് താക്കറെ സ്വാഗതം ചെയ്തു. സമാന നിലപാട് കൈക്കൊള്ളാൻ മഹാരാഷ്ട്രയിൽ യോഗിയില്ല 'അധികര ഭോഗികളെ'യുള്ളൂവെന്ന് രാജ് പരിഹസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.