പെട്രോൾ പമ്പുകളിൽ മോദിയുടെ ചിത്രം വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ 

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗോവയിലെ പെട്രോൾ പമ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യങ്ങൾ മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. ഇത്തരം പരസ്യങ്ങൾ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

 പാചകവാതക സബ്സിഡി ഉപേക്ഷിച്ചവർക്കു നന്ദി പറഞ്ഞുകൊണ്ട് മോദിയുടെ ചിത്രമുള്ള കത്തുകൾ എണ്ണക്കമ്പനികൾ നൽകുന്നതും ചട്ടലംഘനമാണെന്ന് കമീഷൻ വ്യക്‌തമാക്കി. ചട്ടങ്ങൾ പാലിക്കുന്നതിനാവശ്യമായ നടപടിയെടുക്കാൻ കാബിനറ്റ് സെക്രട്ടറിയോടു കമീഷൻ ആവശ്യപ്പെട്ടു.

നേരത്തെ, പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനു കത്തുനൽകിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളും ബാനറുകളും എടുത്തുമാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. ഗോവ, മണിപ്പുർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - removal of PM Modi's posters from petrol pumps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.