ന്യൂഡൽഹി: ഫേസ്ബുക്കിൽ പോസ്റ്റ്ചെയ്ത പോസ്റ്ററിൽ നരേന്ദ്ര മോദിയോടൊപ്പം വ് യോമസേന പൈലറ്റ് അഭിനന്ദൻ വർധമാെൻറ ചിത്രം ഉൾപ്പെടുത്തിയ ഡൽഹി ബി.ജെ.പി എം.എൽ.എ ഒാം പ്രകാശ് ശർമക്ക് തെരഞ്ഞെടുപ്പ് കമീഷെൻറ കാരണംകാണിക്കൽ നോട്ടീസ്. പോസ്റ്ററുകൾ നീക്കാൻ ആവശ്യപ്പെട്ട കമീഷൻ വ്യാഴാഴ്ച രാവിലെ 11 മണിക്കകം മറുപടി നൽകാനും നിർദേശിച്ചു.
മാർച്ച് ഒന്നിന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്ചെയ്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ, അഭിനന്ദൻ വർധമാൻ, ഒാംപ്രകാശ് ശർമ എന്നിവരാണുള്ളത്. ‘‘പാകിസ്താൻ തലകുനിച്ചു, നമ്മുടെ ധീരനായ സൈനികൻ തിരിച്ചുവന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ അഭിനന്ദനെ തിരിച്ചെത്തിച്ച മോദിയുടെ വൻ നയതന്ത്ര വിജയമാണിത്’’ -ഇതായിരുന്നു പോസ്റ്ററിലെ വാക്കുകൾ. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും നടപടിയെടുക്കുമെന്നുമാണ് ഒൗദ്യോഗിക വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.