ബാരാബങ്കി (ഉത്തർപ്രദേശ്): മിഷനറിസ്കൂളിൽ മുസ്ലിംപെൺകുട്ടിയുടെ ശിരോവസ്ത്രം അഴിപ്പിച്ചു. നാഗർ കൊത്വാലി മേഖലയിലെ ആനന്ദ് ഭവൻ സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം. പെൺകുട്ടിയോട് ശിരോവസ്ത്രം ധരിച്ച് ക്ലാസിലിരിക്കാൻ പാടില്ലെന്ന് അധ്യാപിക ആജ്ഞാപിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ പിതാവ് മുഹമ്മദ് ആർ. റിസ്വി സ്കൂളിലെത്തി ശിരോവസ്ത്രം ധരിക്കാൻ മകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിൻസിപ്പൽ അർച്ചന തോമസിന് നൽകി. എന്നാൽ, ശിരോവസ്ത്രം സ്കൂളിലെ ചട്ടങ്ങൾക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞ് അവർ അപേക്ഷ നിരസിച്ചു. അനാവശ്യചോദ്യങ്ങൾ ഉന്നയിച്ച് സ്കൂൾ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്നും ഇവിടെ പഠിപ്പിക്കാൻ അസൗകര്യമുണ്ടെങ്കിൽ ഏതെങ്കിലും മുസ്ലിംസ്കൂളിൽ ചേർത്തുകൊള്ളാനും പ്രിൻസിപ്പൽ അറിയിച്ചതായി റിസ്വി പറഞ്ഞു. തുടർന്ന് ജില്ലാ മജിസ്ട്രേറ്റിന് പരാതി നൽകുകയായിരുന്നു.
സംഭവം അന്വേഷിക്കാൻ േബ്ലാക്ക് വിദ്യാഭ്യാസ ഒാഫിസറോട് ആവശ്യപ്പെെട്ടന്ന് ബേസിക് ശിക്ഷ അധികാരി പി.എൻ. സിങ് പറഞ്ഞു. ഇതുസംബന്ധിച്ച് സ്കൂൾ അധികാരികൾക്ക് നോട്ടീസ് അയച്ചെങ്കിലും പ്രതികരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലപ്പാവ് ധരിച്ചതിെൻറപേരിൽ മൂന്ന് മുസ്ലിം പുരോഹിതരെ ട്രെയിനിൽ മർദിച്ച സംഭവം നടന്ന് മൂന്നാംനാളാണ് യു.പിയിൽനിന്ന് ശിരോവസ്ത്രത്തിെൻറ പേരിൽ മറ്റൊരു അതിക്രമ റിപ്പോർട്ട്. പാസഞ്ചർ ട്രെയിനിൽ ഡൽഹിയിൽനിന്ന് ബാഗ്പതിലെ ഗ്രാമത്തിലേക്ക് പോവുകയായിരുന്ന മൂവർസംഘത്തെ തലമറച്ചതിെൻറ പേരിൽ ഒരുപറ്റം യുവാക്കൾ മർദിക്കുകയായിരുന്നു. കേസെടുത്ത ബാഗ്പത് പൊലീസ് കുറ്റവാളികൾെക്കതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.