ഭോപാൽ: ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന് അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേര് നൽകണമെന്ന് ഭോപ്പാലിൽനിന്നുള്ള ബി.െജ.പി എം.പി പ്രജ്ഞാ സിങ് താക്കൂർ ആവശ്യപ്പെട്ടു.
വിമാനത്താവളത്തിന് തുല്യമായ സൗകര്യങ്ങളോടെ നവീകരിച്ച റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവംബർ 15ലെ സന്ദർശനവേളയിൽ പൊതുജനങ്ങൾക്ക് സമർപ്പിക്കും.
ജനജാതീയ ഗൗരവ് ദിവസിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തുന്നത് ഭോപ്പാലിന് ശുഭസൂചനയാണെന്നും പ്രജ്ഞാസിങ് താക്കൂർ ട്വീറ്റിൽ പറഞ്ഞു. സന്ദർശന വേളയിൽ, ഗോത്രവർഗ നേതാവ് ബിർസ മുണ്ടയുടെ ജന്മദിനത്തിൽ നടത്തുന്ന മെഗാ ട്രൈബൽ കൺവെൻഷനിലും പ്രധാനമന്ത്രി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.