പുതുച്ചേരി: പ്രശസ്ത തമിഴ് എഴുത്തുകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ. രാജനാരായൻ എന്ന 'കി രാ' അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം.
1980ൽ പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ ഫോക്ലോർ വിഭാഗത്തിലെ പ്രഫസറായിരുന്നു രാജനാരായണൻ. ചെറുകഥകൾ, നോവലുകൾ, നാടോടികഥകൾ, ലേഖനങ്ങൾ തുടങ്ങിയവയാണ് തമിഴ് സാഹിത്യലോകത്തിന് അദ്ദേഹത്തിന്‍റെ സംഭാവന. ഗോപാലപുരത്ത് മക്കൾ എന്ന നോവലിലൂടെ 1991ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കി രായുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ലെഫ്. ഗവർണർ തമിലിസയ് സൗന്ദരരാജൻ ചൊവ്വാഴ്ച അദ്ദേഹത്തിന്‍റെ വസതിയിലെത്തി ആദരാജ്ഞലികൾ അർപ്പിച്ചു. കി രാ താമസിച്ചിരുന്ന വസതി ലൈബ്രറിയാക്കണമെന്ന് തമിഴ് എഴുത്തുകാർ അഭ്യർഥിച്ചതായി ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. അഭ്യർഥന പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.