മുംബൈ: സംസ്ഥാനത്ത് ആരാധനാലയങ്ങൾ വീണ്ടും തുറക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്‍റെ തീരുമാനം ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്. ആരാധനാലയങ്ങൾ വീണ്ടും തുറന്നതിന് ക്രെഡിറ്റ് എടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ചിലാണ് ആരാധനാലയങ്ങൾ അടച്ചിട്ടത്. തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ആരാധനാലയങ്ങൾ തുറക്കുക. ആരാധനാലയങ്ങൾ തുറക്കാത്തതിനെ ബി.ജെ.പി വിമർശിച്ചിരുന്നു.
ഗവർണർ ഭഗത് സിങ് കോഷിയാരിയും ആരാധനാലയങ്ങൾ തുറക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.