രാജ്യം 69ാം റിപ്പബ്ലിക്​ ദിനാഘോഷത്തിൽ

ന്യൂഡൽഹി: കനത്ത സുരക്ഷയിൽ രാജ്യം 69ാമത്​ റിപ്പബ്ലിക്​ ദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ച ജവാൻമാരു​െട ഒാർമക്കായി ഇന്ത്യാഗേറ്റി​െല അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്​പചക്രം അർപ്പിച്ചു. തുടർന്ന്​ മോദി പരേഡിനായി രാജ്​പഥി​െലത്തി. അശ്വാരൂഢ സേനയുടെ അകമ്പടിയോടെ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദും 10 ആസിയാൻ രാഷ്​ട്രത്തിലവൻമാരും രാജ്​ പഥിലെത്തി. ഇവരെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

ചരിത്രത്തിലാദ്യമായാണ്​ പത്തു രാഷ്ട്രത്തലവൻമാർ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥികളായി ഒരുമിച്ച് പങ്കെടുക്കുന്നത്. ബ്രൂണെയ്, കംബോഡിയ, സിംഗപ്പുർ, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാൻമാർ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നത്. 

രാജ്​പഥിലെത്തിയ ഇവരെ പ്രധാനമന്ത്രി സ്വീകരിച്ചു. പിറകെ രാഷ്​ട്രപതിയും രാജ്​പഥിലെത്തി. തുടർന്ന്​ 21 ആചാര വെടികളോടെ രാഷ്​ട്രപതി പതാക ഉയർത്തി. ശേഷം അശോക ചക്ര ഉൾപ്പെടെ വിവിധ സേനാപുരസ്​കാരങ്ങൾ രാഷ്​ട്രപതി വിതരണം ചെയ്​തു. 

സംസ്​കാരങ്ങളുടെ വൈവിധ്യം വളിച്ചോതുന്ന പരേഡുകളും, സൈനിക ശക്​തി തെളിയിക്കുന്ന മാർച്ചും​ എന്നിവ തലസ്​ഥാനത്തെ രാജ്​പഥിൽ അരങ്ങേറി. ആസിയാൻ രാജ്യങ്ങളിലെ തലവൻമാർ മുഖ്യാതിഥികളായി പ​െങ്കുടക്കുന്നതിനാൽ മാർച്ച്​ പാസ്​റ്റിൽ ആദ്യം ആസിയാൻ പതാകയും ആസിയാൻ രാജ്യങ്ങളുടെ പതാകകളും വഹിച്ച്​ സൈനികർ മുന്നേറി. അതിനു പിറകെ സൈനിക ശക്​തി വിളിച്ചോതുന്ന പ്രകടനം. കര-വ്യോമ- നാവിക സേനയുടെയും മുൻ സൈനികരുടെയും പ്രകടനത്തിനു പിറകെ വിവിധ സംസ്​ഥാനങ്ങളിൽ നിന്നുള്ള നിശ്​ചല ദൃശ്യങ്ങളും കടന്നു പോയി. 

വിവിധ സംസ്​ഥാനങ്ങളിൽ നിന്നായി വിവിധ സംസ്​കാരങ്ങളെ  പ്രതിനിധീകരിക്കുന്ന  23 നിശ്​ചല ദൃശ്യങ്ങളാണ്​ പരേഡിൽ ഉള്ളത്​. നാലു വർഷങ്ങൾക്ക്​ ശേഷം കേരളവും പരേഡിൽ പ​െങ്കടുത്തു​. 

അതേസമയം, പതിവിൽ നിന്ന്​ വ്യത്യസ്​തമായി ഇത്തവണ വാഗ അതിർത്തിയിൽ പാക്​ സൈനികർക്ക്​ മധുരം വിതരണം ചെയ്​തില്ല. പാകിസ്​താൻ നിരന്തരമായി നടത്തുന്ന ആക്രമണങ്ങൾക്കുള്ള പ്രതിഷേധ സൂചകമായാണ്​ മധുരം വിതരണം ചെയ്യാതിരുന്നത്​. 


 

Tags:    
News Summary - Republic Day Celebration - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.