അർണബ്​ ഗോസ്വാമി മുംബൈയിൽ അറസ്​റ്റിൽ

മും​ബൈ: ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ കേ​സി​ൽ റി​പ​ബ്ലി​ക്​ ടി.​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ്​ അ​ർ​ണ​ബ്​ ഗോ​സ്വാ​മി അ​റ​സ്​​റ്റി​ൽ. ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ന​റാ​യി​രു​ന്ന അ​ൻ​വ​യ്​ നാ​യി​ക്, മാ​താ​വ്​ കു​മു​ദ്​ നാ​യി​ക്​ എ​ന്നി​വ​ർ 2018ൽ ​ആ​ത്മ​ഹ​ത്യ​ചെ​യ്​​ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ്​ മും​ബൈ​യി​​ലെ വ​സ​തി​യി​ൽ​നി​ന്ന്​ അ​ർ​ണ​ബി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. അ​റ​സ്​​റ്റി​നു വ​ഴ​ങ്ങാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ പൊ​ലീ​സ്​ ബ​ലം പ്ര​യോ​ഗി​ച്ചാ​ണ്​ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ത്​.

റി​പ​ബ്ലി​ക്​ ടി​വി​യു​ടെ ഓ​ഫി​സി​ൽ ഇ​ൻ​റീ​രി​യ​ർ ഡി​സൈ​നി​ങ്​ ചെ​യ്​​ത വ​ക​യി​ൽ പ​ണം ന​ൽ​കാ​ഞ്ഞ​ത്​​ ബി​സി​ന​സ്​ ത​ക​ർ​ച്ച​ക്കി​ട​യാ​ക്കി​യെ​ന്ന്​ അ​ൻ​വ​യ്​ നാ​യി​ക്​ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ര​ണ​ത്തി​നു പി​ന്നാ​ലെ കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ലും അ​ർ​ണ​ബി​നും മ​റ്റു​മെ​തി​രെ തെ​ളി​വി​ല്ലെ​ന്നു പ​റ​ഞ്ഞ്​ 2019ൽ ​റാ​യ്​​ഗ​ഢ്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു. തു​ട​ർ​ന്ന്​ നാ​യി​ക്കിെൻറ മ​ക​ൾ അ​ദ്​​ന്യ മ​ഹാ​രാ​ഷ്​​ട്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പു​ന​ര​ന്വേ​ഷ​ണം ന​ട​ക്ക​വെ​യാ​ണ്​ അ​ർ​ണ​ബി​െൻറ അ​റ​സ്​​റ്റ്.

അ​തേ​സ​മ​യം പൊ​ലീ​സ്​ ത​ന്നെ ഉ​പ​ദ്ര​വി​ച്ചെ​ന്നും കൈ​യി​ലും പു​റ​ത്തും പ​രി​ക്കേ​റ്റെ​ന്നും അ​ർ​ണ​ബ്​ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. അ​റ​സ്​​റ്റ്​ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രാ​യ ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ ​കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, നി​ഷ്​​പ​ക്ഷ അ​ന്വേ​ഷ​ണ​മാ​ണ്​ ന​ട​ത്തു​ന്ന​തെ​ന്നും നീ​തി ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്​ സ​ർ​ക്കാ​റി​െൻറ ല​ക്ഷ്യ​മെ​ന്നും മ​ഹാ​രാ​ഷ്​​ട്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖ് വ്യ​ക്ത​മാ​ക്കി. കേ​സ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ അ​ർ​ണ​ബ്​ ശ്ര​മി​ച്ച​താ​യി നാ​യി​ക്കി​െൻറ ഭാ​ര്യ അ​ക്ഷ​ത​യും മ​ക​ൾ അ​ദ്​​ന്യ​യും ആ​രോ​പി​ച്ചു.

നീ​തി​തേ​ടി പ്ര​ധാ​ന​മ​ന്ത്രി​ക്കും റാ​യ്​​ഗ​ഡ്​ പൊ​ലീ​സ്​ സൂ​പ്ര​ണ്ടി​നും ഹ​ര​ജി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ർ​ണ​ബ്​ ഉ​ൾ​പ്പെ​ട്ട​തു​കൊ​ണ്ട്​ കേ​സ്​ മൂ​ടി​വെ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​സി​ൽ രാ​ഷ്​​​ട്രീ​യ​മി​ല്ലെ​ന്നും ത​ങ്ങ​ൾ​ക്ക്​ വേ​ണ്ട​ത്​ നീ​തി​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.