ൈഹദരാബാദ്: മതാടിസ്ഥാനത്തിലുള്ള സംവരണം സാമൂഹിക അസ്ഥിരതയിലേക്കും മറ്റൊരു ‘പാകിസ്താന്റെ’ പിറവിയിലേക്കും നയിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മുസ്ലിം സംവരണം വർധിപ്പിക്കാനുള്ള തെലങ്കാന സർക്കാറിെൻറ നീക്കം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര മന്ത്രിയുടെ വിവാദ പരാമർശം. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് ഹൈദരാബാദിൽ ബിെജപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
മതാടിസ്ഥാനത്തിനുള്ള സംവരണത്തിന് ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ. അംബേദ്കർ പോലും എതിർത്തിരുന്നുവെന്ന് നായിഡു ചൂണ്ടിക്കാട്ടി. സംവരണ തോത് വർധിപ്പിക്കുന്നത് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവായതുകൊണ്ടല്ല ബി.െജ.പി ഇതിനെ എതിർക്കുന്നത്. മുമ്പ് രാജശേഖര റെഡ്ഡിയും ചന്ദ്രബാബു നായിഡുവും അവിഭക്ത ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇത്തരം സംവരണത്തെ ബി.ജെ.പി എതിർത്തിരുന്നതായി അദ്ദേഹം പറഞ്ഞു.
മതാടിസ്ഥാനത്തിനുള്ള സംവരണം ജനങ്ങള്‍ക്കിടയിൽ വർഗീയ ചേരിതിരിവിന് കാരണമാകും. രാജ്യത്തിനകത്ത് മറ്റൊരു രാജ്യത്തിനായി വാദിക്കാൻ അത് അവസരമൊരുക്കും. മറ്റൊരു പാകിസ്താൻ ഉണ്ടാകാൻ ഇത്തരം നടപടികൾ വഴിതെളിച്ചേക്കുമെന്നതിനാലാണ് ബി.ജെ.പി മതാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിർക്കുന്നത്. ആളുകൾക്കിടയിൽ വിഭാഗീയ വളരാനും സാമൂഹികാന്തരീക്ഷം തകരാനും ഇത്തരം നടപടികൾ കാരണമാകും
സംവരണത്തിൽ ഇന്ത്യ മൊത്തം ബാധകമായ നയമാണ് ബി.ജെ.പിക്കുള്ളത്. സാമൂഹിക നിലവാരവും പിന്നോക്കാവസ്ഥയും അടിസ്ഥാനമാക്കിയുള്ള സംവരണമാണ് ഭരണഘടനക്ക് അനുസൃതമായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.