സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നയിടത്തോളം സംവരണം തുടരും -മോഹൻ ഭാഗവത്

ന്യൂഡൽഹി: സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നയിടത്തോളം കാലം സംവരണം തുടരുമെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. അദൃശ്യമാണെങ്കിലും വിവേചനം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സ്വന്തം ജനങ്ങൾ സമൂഹവ്യവസ്ഥയിൽ പിന്നിലാണ് നിൽക്കുന്നത്. നമ്മൾ അവരെ പരിഗണിക്കുന്നില്ല. ഇത് 2000 വർഷമായി തുടരുന്നു. അവർക്ക് തുല്യത ലഭിക്കും വരെ ചില പ്രത്യേക കാര്യങ്ങൾ ആവശ്യമായി വരും. അതിലൊന്നാണ് സംവരണം. വിവേചനം നിലനിൽക്കുന്ന കാലം വരെ സംവരണം തുടരും. ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണത്തെ ആർ.എസ്.എസ് പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ, സാമ്പത്തിക സമത്വത്തെ കുറിച്ചല്ല ജനങ്ങൾക്ക് എല്ലാവർക്കും തുല്യമായ ബഹുമാനം ലഭിക്കുന്നതിനെ കുറിച്ചാണ് താൻ പറയുന്നതെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

Tags:    
News Summary - Reservations should continue as long as there is discrimination: RSS chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.