ഇന്ധന നികുതി അടിക്കടി കൂട്ടുന്നതിനെതിരെ റിസർവ്​ ബാങ്ക്​

ന്യൂഡൽഹി: ഇന്ധന വില അടിക്കടി ഉയരുന്നത്​ നിയന്ത്രിക്കാൻ കേന്ദ്ര, സംസ്​ഥാന സർക്കാറുകളുടെ ഇടപെടൽ ആവശ്യപ്പെട്ട്​ റിസർവ്​ ബാങ്ക്​. എക്​സൈസ്​ തീരുവ, സെസ്​ തുടങ്ങിയവ കുറക്കാൻ കേന്ദ്രവും മൂല്യവർധിത നികുതിയായ വാറ്റ്​ തുടങ്ങിയ പ്രാ​േദശിക നികുതികൾ കുറക്കാൻ സംസ്​ഥാനങ്ങളും തയാറാകണം. ഇക്കാര്യത്തിൽ ഏകോപിത നീക്കം വേണമെന്ന്​ റിസർവ്​ ബാങ്ക്​ ആവശ്യപ്പെട്ടു.

കാരണം, കോവിഡ്​ സൃഷ്​ടിച്ച അനിശ്ചിതത്വങ്ങളാണ്​ എല്ലാവർക്കും മുന്നിൽ. നാണ്യപ്പെരുപ്പം ഇനിയും ഉയരാം. രാജ്യത്തിന്​ പുറത്തുനിന്നുവാങ്ങുന്ന അസംസ്​കൃത എണ്ണ അടക്കമുള്ള സാധനങ്ങളുടെ വില വർധന, ചെലവും നാണ്യപ്പെരുപ്പവും കൂട്ടും. അത്​ ചെലവുകൾ വർധിപ്പിക്കും. ഇതു കണ്ടറിഞ്ഞുള്ള സമീപനം വേണമെന്നാണ്​ റിസർവ്​ ബാങ്ക്​ നിർദേശിക്കുന്നത്​.

പെട്രോളും ഡീസലും ജി.എസ്​.ടിയുടെ പരിധിയിൽ കൊണ്ടുവന്നിട്ടി​ല്ലെന്നിരിക്കേ, ഓരോ സംസ്​ഥാനത്തും വ്യത്യസ്​ത നിരക്കുകളാണ്​ ഈടാക്കുന്നത്​. 30 ശതമാനത്തിനുമേൽ വാറ്റ്​ ഇൗടാക്കുന്ന മധ്യപ്രദേശിലും രാജസ്​ഥാനിലും നേരത്തെതന്നെ പെട്രോൾ വില മൂന്നക്കത്തിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച്​ മുതൽ ഇക്കഴിഞ്ഞ മേയ്​ വരെയുള്ള കാലയളവിൽ പെട്രോളിന്​ ലിറ്ററിന്മേൽ 13 രൂപയും ഡീസലിന്​ 16 രൂപയും കേന്ദ്രം എക്സൈസ്​ തീരുവ കൂട്ടി. ഇപ്പോൾ പെട്രോൾ​ ലിറ്ററിന്​ 32.9ഉം ഡീസലിന്​ 31.8ഉം രൂപയാണ്​ എക്​സൈസ്​ ഡ്യൂട്ടി ഈടാക്കുന്നത്​. 

Tags:    
News Summary - Reserve Bank of India Has A Suggestion to Tackle Rising Petrol, Diesel Price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.