ഗ്രേറ്റർ നോയ്ഡ: ഒാർഡർ ചെയ്ത ഭക്ഷണം നൽകാൻ വൈകിയതിന് ഡെലിവറി ബോയ് റെസ്റ്റൊൻറ് ഉടമയെ വെടിവച്ചുകൊന്നു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. സുനിൽ അഗർവാൾ എന്നയാളാണ് കൊല്ലപ്പെട്ടത്. ഡൽഹിക്ക് സമീപം ഗ്രേറ്റർ നോയ്ഡയിലെ മിത്ര റെസിഡൻഷ്യൽ കോപ്ലക്സിലെ സംസം റെസ്റ്റൊറൻൻറിലാണ് സംഭവം.
പൊലീസ് പറയുന്നത്
സ്വിഗ്ഗി ഡെലിവറി ആപ്പ് വഴി ഒാർഡർ ചെയ്ത ഭക്ഷണം എടുക്കാനാണ് ഏജൻറ് റെസ്റ്റൊറൻറിൽ എത്തിയത്. ചിക്കൻ ബിരിയാണിയും പൂരി സബ്ജിയുമാണ് ഒാർഡറിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം നൽകുകയും ഒരെണ്ണം നൽകാൻ ൈവെകുകയും ചെയ്തു. ഒാർഡർ വൈകിയതോടെ ഡെലിവറി ഏജൻറ് റെസ്റ്റൊറൻറ് ജീവനക്കാരുമായി തർക്കിച്ചു. ഇതിൽ ഇടപെട്ടപ്പോഴാണ് സുനിൽ അഗർവാളിന് തലക്ക് വെടിയേറ്റത്. ഏജൻറിനൊപ്പം മൂന്നുപേർ കൂടി ഉണ്ടായിരുന്നു. റെസ്റ്റൊറൻറിന് സമീപം നിന്നിരുന്ന ഇവർ ഏജൻറുമായി സൗഹൃദത്തിലായിരുന്നു. വെടിയേറ്റ ആളെ റെസ്റ്റോറൻറ് ജീവനക്കാരനും സമീപവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
'റെസ്റ്റോറൻറ് ജീവനക്കാർ എന്നെ വിളിക്കുകയും അവരുടെ ഉടമയെ വെടിവെച്ചു എന്നും പറഞ്ഞു. ഞാൻ എത്തുമ്പോഴേക്കും വെടിയേറ്റയാൾക്ക് ജീവനുണ്ടായിരുന്നു. ഞാൻ ആദ്യം 100 ഡയൽ ചെയ്തു. തുടർന്ന് ആംബുലൻസിനായും വിളിച്ചു. എന്നാൽ പിന്നീട് ഞങ്ങൾ അയാളെ ഞങ്ങളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി'റെസ്റ്റോറൻറിന് സമീപം താമസിക്കുന്ന രാകേഷ് നഗർ പൊലീസിനോട് പറഞ്ഞു.
'സംഭവം വളരെ ആശങ്കാജനകമാണ്. ഈ ഹീന സംഭവത്തിൽ ഉൾപ്പെട്ട വ്യക്തിയുടെ ഐഡൻറിറ്റി പരിശോധിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ട്'-സ്വിഗ്ഗി ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇനിമുതൽ ഡെലിവറി ഏജൻറുമാരെ നിയമിക്കുേമ്പാൾ അവരുടെ പേരിലുള്ള കേസുകളെപറ്റിയും ക്രിമിനൽ പശ്ച്ചാത്തലവും പരിശോധിക്കുമെന്നും ഓൺലൈൻ സ്വിഗ്ഗി അധികൃതർ പറഞ്ഞു. സംഭവത്തിൽ പിന്നീട് മൂന്നുപേർ പിടിയിലായതായും പൊലീസ് പറഞ്ഞു. ബൈക്കിൽ സഞ്ചരിക്കവേയാണ് മൂന്നുപേരും പിടിയിലായത്. ഇവരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായും ഒരാൾക്ക് പരിക്കേറ്റതായുംപൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.