ന്യൂഡൽഹി: പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവായി. ഭക്ഷ്യസാധന വിലക്കയറ്റം രൂക്ഷമായതും കയറ്റുമതി വൻതോതിൽ വർധിച്ചതും പരിഗണിച്ചാണിത്. ഈ വിപണന വർഷത്തിൽ ഒരു കോടി ടണ്ണിൽ കൂടുതൽ പഞ്ചസാര കയറ്റുമതി പാടില്ലെന്നാണ് വ്യവസ്ഥ.
അടുത്ത പഞ്ചസാര സീസൺ ആരംഭിക്കുന്ന ഒക്ടോബർവരെ ഇത് തുടരും. ബ്രസീൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യുന്നത് ഇന്ത്യയാണ്.
20 ലക്ഷം മെട്രിക് ടൺ വീതം അസംസ്കൃത സൂര്യകാന്തി, സോയാബീൻ എണ്ണകളുടെ ഇറക്കുമതിക്ക് രണ്ടു വർഷത്തേക്ക് കേന്ദ്രം നികുതി ഇളവ് പ്രഖ്യാപിച്ചു. വിലക്കയറ്റം തടയുന്നതിനായി ഇറക്കുമതി ചെലവ് കുറക്കുന്നതിനാണ് കസ്റ്റംസ് നികുതിയും കൃഷി, അടിസ്ഥാനസൗകര്യ സെസും ഒഴിവാക്കിയത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ ഇറക്കുമതിയിൽ ഇടിവുണ്ടായതോടെ സസ്യ എണ്ണയുടെ വില കുതിച്ചുയർന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.