ന്യൂഡൽഹി: പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഉടനടി പിൻവലിക്കാൻ എഡിറ്റേഴ്സ് ഗിൽഡ് ലോക്സഭ, രാജ്യസഭ അധ്യക്ഷന്മാരെ സമീപിച്ചു. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ ആളകല നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചിട്ടും വളരെ കുറച്ചു മാധ്യമ പ്രവർത്തകർക്കു മാത്രം പ്രസ് ഗാലറി പ്രവേശനം അനുവദിക്കുന്ന സാഹചര്യത്തിലാണിത്.
മുതിർന്ന മാധ്യമ പ്രവർത്തകർക്കുള്ള സെൻട്രൽ ഹാൾ പ്രവേശനം പൂർണമായി വിലക്കി. മാധ്യമ ഉപദേശക സമിതി മൂന്നു വർഷമായി മരവിപ്പിച്ചുനിർത്തിയിരിക്കുകയാണ്. ഏതാനും പത്രക്കാർക്കാണ് പ്രസ് ഗാലറികളിൽ പ്രവേശനം. പാർലമെന്റിൽ മാധ്യമ പ്രവർത്തകർക്ക് മാത്രമാണ് ഇത്തരത്തിൽ കോവിഡ്കാല നിയന്ത്രണം തുടരുന്നത്. മുൻകാലത്തെന്നപോലെ മാധ്യമ പ്രവർത്തകർക്ക് പാർലമെന്റിൽ പ്രവേശനം അനുവദിക്കണമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല, രാജ്യസഭ അധ്യക്ഷൻ ജഗദീപ് ധൻഖർ എന്നിവർക്കയച്ച കത്തിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. വിഷയം കഴിഞ്ഞ ദിവസം ലോക്സഭയിൽ കോൺഗ്രസ് സഭ നേതാവ് അധീർ രഞ്ജൻ ചൗധരി ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.