കവരത്തി: ലക്ഷദ്വീപിലേക്കുള്ള യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട കരട് നിയമം തയാറാക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെ കുറിച്ച് കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുക. കമ്മിറ്റിയുടെ ആദ്യയോഗം അടുത്തമാസം അഞ്ചിന് നടക്കും. കപ്പൽ, വിമാനയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന.
അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പേട്ടൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി അവർ വീണ്ടും സർവകക്ഷി യോഗം വിളിച്ചു. ഇന്ന് നാല് മണിക്ക് ഓൺലൈനായാണ് യോഗം നടക്കുക.
നേരത്തെ ലക്ഷദ്വീപിൽ എയർ ആംബുലൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്താൻ അഡ്മിനിസ്ട്രേറ്റർ തീരുമാനിച്ചിരുന്നു. മുമ്പ് മെഡിക്കൽ ഓഫീസറുടെ അനുമതിയുണ്ടായിരുന്നുവെങ്കിൽ ആംബുലൻസ് ലഭിക്കുമായിരുന്നു. എന്നാൽ, ഇതിൽ മാറ്റം വരുത്തി അപേക്ഷകൾ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.