വിനോദ് കാപ്രി പങ്കുവെച്ച വിഡിയോ ഫലംകണ്ടു, സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ച 19കാരന് സഹായ ഹസ്തം

ന്യൂഡൽഹി: ചലചിത്ര സംവിധായകൻ വിനോദ് കാപ്രി പങ്കുവെച്ച വിഡിയോയിലെ യുവാവിന് സഹായം വാഗ്ദാനം ചെയ്ത് റിട്ടയേർഡ് ജനറൽ സതീഷ് ദുആ. ഉത്തർപ്രദേശിലെ നോയ്ഡയിലുള്ള പ്രദീപ് മെഹ്റ എന്ന 19കാരൻ അർധരാത്രി വീട്ടിലേക്കെത്താൻ 10 കിലോമീറ്റർ ഓടുന്ന വിഡിയോയാണ് കാപ്രി തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചത്. സൈന്യത്തിൽ ചേരണമെന്ന് അതിയായ ആഗ്രഹമുള്ള പ്രദീപ് പകൽ സമയങ്ങളിൽ പരിശീലനത്തിന് സമയം കിട്ടാത്തതിനാലാണ് ജോലിക്ക് ശേഷം രാത്രികളിൽ വീട്ടിലേക്കുള്ള ഓട്ടം പതിവാക്കിയത്.

അർധരാത്രി റോഡിലൂടെ യുവാവ് തനിച്ചോടുന്നത് ശ്രദ്ധയിൽപ്പെട്ട കാപ്രി അദ്ദേഹത്തിന് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും എന്നാൽ പ്രദീപ് വിനയപൂർവ്വം അത് നിരസിക്കുന്നതുമാണ് കാപ്രി തന്‍റെ വിഡിയോയിലൂടെ പങ്കുവെച്ചത്. വിഡിയോ കണ്ട ലഫ്റ്റനന്റ് ജനറൽ സതീഷ് ദുആ വിഡിയോ ട്വീറ്റ് ചെയ്യുകയും പ്രദീപിനെ സഹായിക്കുമെന്ന് വാഗ്ദാനം നൽകുകയുമായിരുന്നു.

''അദ്ദേഹത്തിന്‍റെ നിശ്ചയദാർഢ്യം അഭിനന്ദനാർഹമാണ്. റിക്രൂട്ട്‌മെന്റ് ടെസ്റ്റുകളിൽ വിജയിക്കാൻ അദ്ദേഹത്തെ സഹായിക്കുന്നതിന് കുമയോൺ റെജിമെന്റിന്റെ കേണലിനോടും ഈസ്റ്റേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ റാണ കലിത എന്നിവരുമായും ഞാൻ ആശയവിനിമയം നടത്തിയിട്ടുണ്ട്. തന്റെ റെജിമെന്റിലേക്കുള്ള റിക്രൂട്ട്‌മെന്റിന് പ്രദീപിനെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ അദ്ദേഹം ചെയ്യാമെന്നേറ്റിട്ടുണ്ട്. ജയ് ഹിന്ദ്'' -സതീഷ് ദുആ ട്വീറ്റ് ചെയ്തു.

പ്രദീപിന്‍റെ നിശ്ചയദാർഢ്യത്തെയും കഠിനാധ്വാനത്തെയും പ്രശംസിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചത്.

Tags:    
News Summary - Retired General offers to help 19-yr-old boy get into Army after his midnight run video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.