വീട്ടിലുണ്ടായ തീപിടിത്തത്തിൽ റിട്ട. ഐ.ജി മരിച്ചു

ലഖ്‌നോ: പൊലീസ് സേനയിൽ നിന്ന് വിരമിച്ച ഇൻസ്പെക്ടർ ജനറൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ചു. ഭാര്യക്കും മകനും പൊള്ളലേറ്റു. ഐ.ജിയായി വിരമിച്ച ഡി.സി പാണ്ഡെ(70) നാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഐ.ജിയുടെ ലഖ്‌നോ ഇന്ദിരാ നഗറിലെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

വീടിന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് പാണ്ഡെയെയും കുടുംബത്തെയും വീടിനു പറത്തെത്തിച്ചത്. അപ്പോഴേക്കും പാണ്ഡെ മരിച്ചിരുന്നു. ഭാര്യ അരുണ, മകൻ ശശാങ്ക് എന്നിവർ അബോധാവസ്ഥയിലായിരുന്നു.

ഇരുവർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അപകട നില തരണം ചെയ്തതായും ഗാസിപുർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മനോജ് കുമാർ മിശ്ര പറഞ്ഞു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടിക്കാനുള്ള കാരണം പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Retired Top Cop Dies After Fire Breaks Out At Lucknow Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.