ന്യൂഡൽഹി: കേന്ദ്ര സർക്കാർ സർവിസിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60ൽനിന്ന് 65 ആയി കേന്ദ്രമന്ത്രിസഭ ഉയർത്തി നിശ്ചയിച്ചു. ആയുഷ് മന്ത്രാലയത്തിനുകീഴിലും റെയിൽവേയിലും ജോലിചെയ്യുന്നവർക്കും ഇത് ബാധകമാണ്. എന്നാൽ, കേന്ദ്ര ആരോഗ്യ സേവന വിഭാഗം ഡോക്ടർമാർക്ക് ബാധകമല്ല. ഡോക്ടർമാരുടെ എണ്ണത്തിലുള്ള കുറവു കണക്കിലെടുത്താണ് തീരുമാനം. 1445 ഡോക്ടർമാർക്ക് പുതിയ തീരുമാനം ഗുണകരമാകും.
കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര സേനാവിഭാഗങ്ങളായ സി.ആർ.പി.എഫിലും ബി.എസ്.എഫിലും മെഡിക്കൽ ഒാഫിസർമാരുടെ വിരമിക്കൽ പ്രായം 65 ആയി ഉയർത്തിയിരുന്നു. അസം റൈഫിൾസിലും 65 ആക്കി. പുതിയ തീരുമാനത്തിലൂടെ പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം കൂടുതൽ ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ പറഞ്ഞു.
നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ഇതിന് അധിക സാമ്പത്തിക ചെലവുണ്ടാകില്ല. ആയുഷ് മന്ത്രാലയം, പ്രതിരോധ വകുപ്പ് (ഡയറക്ടറേറ്റ് ജനറൽ ഒാഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസിലെ സിവിലിയൻ ഡോക്ടർമാർ), ഡിഫൻസ് പ്രൊഡക്ഷൻ വകുപ്പ് ( ഇന്ത്യൻ ഒാർഡനൻസ് ഫാക്ടറീസ് ഹെൽത്ത് സർവിസ് മെഡിക്കൽ ഒാഫിസർമാർ), ആരോഗ്യമന്ത്രാലയത്തിലും റെയിൽവേയിലുമുള്ള ദന്ത ഡോക്ടർമാർ, ഉന്നത വിദ്യാഭ്യാസ- സാേങ്കതിക സ്ഥാപനങ്ങളിലെ ഡോക്ടർമാർ, പ്രധാന പോർട്ട് ട്രസ്റ്റുകളിലെ ഡോക്ടർമാർ എന്നിവരുടെ വിരമിക്കൽ പ്രായം ഇേതാടെ 65 ആയി.62ാം വയസ്സുവരെ ഡോക്ടർമാർ അഡ്മിനിസ്ട്രേറ്റീവ് തസ്തികയിലും തുടർന്ന് നോൺ അഡ്മിനിസ്ട്രേറ്റീവ് തസ്തികയിലും ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.