സുഷമക്കെതി​െര ട്വിറ്റർ സർവേയുമായി കോ​ൺഗ്രസ്​ വീണ്ടും 

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ സർവേ നടത്തി സെൽഫ്​ ഗോളടിച്ച കോൺഗ്രസ്​ ഉൗർജിത വീര്യത്തോടെ വീണ്ടും പുതിയ സർവേയുമായി രംഗത്ത്​. കാര്യങ്ങൾ വിശദമായി വ്യക്​തമാക്കുന്നതിന്​ നടത്തിയ സർവേയാണെന്ന്​ അറിയിച്ച കോൺഗ്രസ്​ ഇത്​ റീട്വീറ്റ്​ ചെയ്യുമോ എന്ന്​ സുഷമയെ വെല്ലുവിളിക്കുകയും ചെയ്​തു. 

‘താഴെ തന്നിരിക്കുന്നവയിൽ സുഷമ സ്വരാജി​​​െൻറ ഏറ്റവും വലിയ പരാജയം ഏതാണ്?’​ എന്നായിരുന്നു ചോദ്യം. ഇറാഖിലെ 39 ഇന്ത്യക്കാരുടെ മരണം, ദോക്​ലാം തർക്കം പരിഹരിക്കാനാകാത്തത്​ എന്നിവയാണ്​ ഉത്തരങ്ങളായി നൽകിയത്​. എന്നാൽ ‘അല്ല’ എന്ന്​ ​ഉത്തരം േരഖപ്പെടുത്താൻ അവസരവും നൽകിയിരുന്നില്ല. 11400 വോട്ടുകൾ ട്വീറ്റിന്​ ലഭിച്ചിട്ടുണ്ട്​. 57 ശതമാനം പേർ ഇറാഖിലെ ഇന്ത്യക്കാരുടെ മരണത്തിന്​ വോട്ട്​ ചെയ്​തപ്പോൾ, 43 ശതമാനം ദോക്​ലാം വിഷയം പരിഹരിക്കാത്തതിനും വോട്ട്​ ചെയ്​തു. 

എന്നാൽ, ട്വീറ്റിന്​ ലഭിച്ച പ്രതികരണങ്ങളെല്ലാം കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കണക്കറ്റ്​ പരിഹസിക്കുന്നവയായിരുന്നു. സർവേ​യോട്​ വിയോജിപ്പ്​ രേഖപ്പെടുത്താൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതികരണങ്ങൾ. ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി കോൺഗ്രസാണെന്നും രാഹുൽ വിഡ്​ഢിയാ​െണന്നും പരിഹസിക്കുന്ന പ്രതികരണങ്ങളും ട്വീറ്റിന്​ ലഭിച്ചിട്ടുണ്ട്​. 

ഇറാഖിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടത്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജി​​​​​െൻറ പരാജയമാണെന്ന്​ നിങ്ങൾ കരുതുന്നുണ്ടോ എന്നായിരുന്നു കോൺഗ്രസ്​ ഒൗദ്യോഗിക ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം നടത്തിയ സർവേ. എന്നാൽ സർവേയുടെ ഫലം വന്നപ്പോൾ  ഇന്ത്യക്കാരു​െട കൊലപാതകം സുഷമയുടെ പരാജയമല്ല എന്നായിരുന്നു 76 ശതമാനം പേരുടെയും അഭിപ്രായം. കോൺഗ്രസി​​​​​െൻറ ഇൗ സർവേ സുഷമയും റീട്വീറ്റ്​ ചെയ്​തിരുന്നു. 

Tags:    
News Summary - Retweet Us Now, Congress Tells Sushma Swaraj - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.