മുംബൈ: സുശാന്ത് സിങ് രാജ്പുത്തിെൻറ കാമുകിയും നടിയുമായ റിയ ചക്രബർത്തിയുടെ സഹോദരന് മയക്കുമരുന്ന് നൽകിയ രണ്ടു പേർ അറസ്റ്റിൽ. റിയയുടെ സഹോദരൻ സൗവികിനും സുശാന്തിെൻറ മുൻ മാനേജർ സാമുവൽ മിറാണ്ടക്കും കഞ്ചാവ് നൽകിയ അബ്ദുൽ ബസ്തി പരിഹാർ, സിയാദ് വിലത്ര എന്നിവരെയാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ബുധനാഴ്ച അറസ്റ്റ് ചെയ്തത്. നേരേത്ത രണ്ടു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
സാമ്പത്തിക ഇടപാട് അന്വേഷണത്തിനിടെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റാണ് (ഇ.ഡി) റിയയുടെ മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധം കണ്ടെത്തിയത്. റിയ നീക്കംചെയ്ത വാട്സ്ആപ് ചാറ്റുകൾ ഇ.ഡി വീണ്ടെടുക്കുകയായിരുന്നു. തുടർന്ന് വിവരം എൻ.സി.ബിക്ക് കൈമാറി.
അറസ്റ്റിലായവരിൽനിന്ന് മയക്കുമരുന്നും 9.55 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികളും കണ്ടെടുത്തു. സൗവികിനെയും സാമുവൽ മിറാണ്ടയെയും എൻ.സി.ബിയും ചോദ്യംചെയ്യും. നിലവിൽ ഇരുവരെയും സിബി.െഎ ചോദ്യംചെയ്തുവരുകയാണ്. ഇവരെ നേരേത്ത ഇ.ഡി ചോദ്യംചെയ്തിരുന്നു. സുശാന്തിനുവേണ്ടി മയക്കുമരുന്ന് സംഘടിപ്പിച്ചുവെന്നാണ് റിയ അവകാശപ്പെടുന്നത്.
ഇതിനിടയിൽ, റിയയുടെ പിതാവ് ഇന്ദ്രജിത് ചക്രബർത്തിയെ സി.ബി.െഎ ബുധനാഴ്ചയും ചോദ്യംചെയ്തു. റിയയുടെ മാതാവ് ഉൾപ്പെടെ ബന്ധുക്കളെ ചൊവ്വാഴ്ചയും സി.ബി.െഎ ചോദ്യംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.