ജയ്പൂർ: ബി.ജെ.പിയിൽ ചേരുന്നപവെന്ന വാർത്ത നിഷേധിച്ച് രാജസ്ഥാൻ കോൺഗ്രസ് നേതാവ് സചിൻപൈലറ്റ്. ഫോണിലൂടെ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ചാരാൻ ഒരുക്കമാണെന്ന് സചിൻ പൈലറ്റ് അറിയിച്ചുവെന്ന് ബി.ജെ.പി നേതാവ് റിത ബഹുഗുണ ജോഷി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സചിൻ വാർത്തകൾ നിഷേധിച്ച് രംഗത്തെത്തിയത്.
സചിൻ ടെണ്ടുൽക്കറോടായിരിക്കും റിത ബഹുഗുണ ജോഷി സംസാരിച്ചിട്ടുണ്ടാവുകയെന്ന് അദ്ദേഹം പരിഹസിച്ചു. ഇങ്ങനെ ഒരു കാര്യം എന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ലെന്നും സചിൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതൃത്വത്തോട് അതൃപ്തിയുള്ള സചിൻ പൈലറ്റ് ബി.ജെ.പിയിൽ ചേരാനിരിക്കുകയാണെന്ന് റിപോർട്ടുകൾ പ്രചരിച്ചിരുന്നു. അതേസമയം, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല സചിൻ പൈലറ്റനെ ഏൽപ്പിക്കാൻ കോൺഗ്രസിൽ ചർച്ചകൾ പുരോഗമിക്കുന്നതായും റിപോർട്ടുകളുണ്ട്.
കഴിഞ്ഞ വർഷം മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടിനെതിരെ രംഗത്തുവന്നതിനെ തുടർന്ന് പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സംസ്ഥാന കോൺഗ്രസ് മേധാവി സ്ഥാനത്തുനിന്നും നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.