യു.പി ബ്ലോക് തെരഞ്ഞെടുപ്പ്; പത്രിക നല്‍കാനെത്തിയ സ്ത്രീയെ സാരി അഴിച്ച് അപമാനിക്കാന്‍ ശ്രമം, യോഗിയുടെ ഗുണ്ടകളെന്ന് അഖിലേഷ് യാദവ്

ലഖ്‌നോ: ബ്ലോക് പ്രമുഖ് തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ യു.പിയില്‍ വിവിധയിടങ്ങളില്‍ അക്രമം. ലാഖിംപൂരില്‍ സ്ഥാനാര്‍ഥിക്കൊപ്പം പത്രിക സമര്‍പ്പിക്കാനെത്തിയ സ്ത്രീയെ എതിര്‍ പാര്‍ട്ടിക്കാര്‍ ആക്രമിക്കാനും സാരി അഴിച്ച് അപമാനിക്കാനും ശ്രമിച്ചത് വിവാദമായി.

രണ്ട് പേര്‍ ചേര്‍ന്ന് സ്ത്രീയുടെ സാരി അഴിക്കാന്‍ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകയാണ് ആക്രമിക്കപ്പെട്ടത്. അധികാരക്കൊതിയാണ് കാണുന്നതെന്നും യോഗിയുടെ ഗുണ്ടകളാണ് അക്രമം നടത്തുന്നതെന്നും അഖിലേഷ് യാദവ് അക്രമ വിഡിയോ പങ്കുവെച്ച് പറഞ്ഞു.

മറ്റൊരു സംഭവത്തില്‍, കമലാപൂരില്‍ പത്രിക നല്‍കാനെത്തിയ മൂന്ന് പേര്‍ക്ക് വെടിയേറ്റു. ശനിയാഴ്ചയാണ് യു.പിയിലെ 825 ബ്ലോക് പ്രമുഖ് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ്.

Tags:    
News Summary - Rival party men pull woman's saree during nomination filing ahead of block polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.