ഇ.വി.എം തകരാറിലായതിന്​ പിന്നിൽ ബി.ജെ.പി, 55 ബൂത്തുകളിലെ പോളിങ്​ നിർത്തണമെന്ന്​ ആർ.ജെ.ഡി

പട്​ന: ബിഹാർ തെരഞ്ഞെടുപ്പി​െൻറ ആദ്യ ഘട്ടം പുരോഗമിക്കവേ 55 ബൂത്തുകളിലെ പോളിങ്​ നിർത്തണമെന്ന ആവശ്യവുമായി ആർ.ജെ.ഡി സ്ഥാനാർഥി. ജാമു മണ്ഡലത്തിലെ ആർ.ജെ.ഡി സ്ഥാനാർഥി വിജയ്​ പ്രകാശാണ്​ ആവശ്യവുമായി രംഗത്തെത്തിയത്​.

മുൻ ഷൂട്ടിങ്​ താരം കൂടിയായ ​ബി.ജെ.പിയുടെ ​ശ്രേയസി സിങ്ങിനോടാണ്​ വിജയ്​ പ്രകാശ്​ മത്സരിക്കുന്നത്​. ദലിത്​, മുസ്​ലം വിഭാഗങ്ങൾക്ക്​ നിർണായക സ്വാധീനമുള്ള സീറ്റിലെ സിറ്റിങ്​ എം.എൽ.എയാണ്​ വിജയ്​ പ്രകാശ്​.

ബൂത്തുകളിലെ ഇ.വി.എം തകരാറിലായതിന്​ കാരണം ബി.ജെ.പിയും കേ​ന്ദ്ര സർക്കാറുമാണെന്നാണ്​ വിജയ്​ പ്രകാശി​െൻറ ആരോപണം. ശരിയായി പ്രവർത്തിക്കാത്ത ഇ.വി.എമ്മുകൾ മാറ്റണമെന്നും സ്ഥാനാർഥി ആവശ്യപ്പെട്ടു.

കോവിഡ്​ മഹാമാരിയുടെ കാലത്ത്​ നടക്കുന്ന ആദ്യത്തെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പാണിത്​. 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.