76 സീറ്റിൽ ഭൂരിപക്ഷം 1000ത്തിൽ താഴെ, 500ൽ താഴെ 30 മണ്ഡലങ്ങൾ; പ്രതീക്ഷ കൈവിടാതെ മഹാസഖ്യം

പട്​ന: ആദ്യഘട്ടത്തിലെ മഹാസഖ്യത്തിൻെറ മുന്നേറ്റത്തിന്​ പിന്നാലെ എൻ.ഡി.എ കുതിച്ചുകയറിയെങ്കിലും പ്രതീക്ഷ കൈവിടാതെ മഹാസഖ്യം. നിർണായകമായ 76 സീറ്റുകളിൽ ഭൂരിപക്ഷം 1000ത്തിൽ താഴെയാണെന്നത്​ മഹാസഖ്യത്തിന്​ ​പ്രതീക്ഷ നൽകുന്നുണ്ട്​. അതിൽ തന്നെ 30 മണ്ഡലത്തിൽ ഭൂരിപക്ഷം 500ൽ താഴെയാണ്​. 

അവസാനലാപ്പുകളിൽ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്​ ആർ.ജെ.ഡി കേന്ദ്രങ്ങൾ. എന്നാൽ ലീഡ്​ വർധിപ്പിച്ച്​ കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്ന ആത്മവിശ്വാസത്തിലാണ്​ എൻ.ഡി.എ. പല മണ്ഡലങ്ങളിലും പോരാട്ടം ഫോ​ട്ടോഫിനിഷിലേക്ക്​ കടക്കുമെന്ന്​ ഉറപ്പാണ്​.

ഒടുവിൽ വിവരം കിട്ടു​േമ്പാൾ എൻ.ഡി.എ 127ഉം മഹാസഖ്യം 103 ഇടത്തും ലീഡ്​ ചെയ്യുന്നു.അവസാന ഫലം പുറത്തുവരു​േമ്പാൾ മഹാസഖ്യത്തിനാകും വിജയമെന്ന്​ ആർ.ജെ.ഡി നേതാവ്​ മൃത്യുഞ്​ജയ്​ പ്രതികരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.