പട്ന: ഹിന്ദി ബെൽറ്റിൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേളികൊട്ടായി ‘ഇൻഡ്യ’ നേതാക്കളും ആയിരക്കണക്കിന് അണികളും അണിനിരന്ന RJD’s Jan Vishwas Patna Rally Turns Into a Big INDIA Push, First in Hindi Belt in 2024. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഭാരത് ജോഡോ ന്യായ് യാത്ര നിർത്തി എത്തിയ രാഹുൽ ഗാന്ധി, സമാജ്വാദി പാർട്ടി യു.പി അധ്യക്ഷൻ അഖിലേഷ് യാദവ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങി പ്രമുഖരുടെ സാന്നിധ്യം സഖ്യത്തിന് പ്രചാരണ രംഗത്ത് പുതിയ ഉണർവ് പകരുന്നതായി. ആവേശ പ്രസംഗവുമായി സദസ്സ് കൈയിലെടുത്ത ബിഹാർ മുൻമുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനു പുറമെ സി.പി.ഐ (എം.എൽ) അധ്യക്ഷൻ ദീപാങ്കർ ഭട്ടാചാര്യയും പങ്കെടുത്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇൻഡ്യ സഖ്യം വിട്ട് എൻ.ഡി.എക്കൊപ്പം ചേരുകയും രാമക്ഷേത്രം ഉയർത്തി മോദി ഹിന്ദി ബെൽറ്റിൽ തിരയിളക്കം സൃഷ്ടിക്കുകയും ചെയ്യുന്നതിനിടെ അണികളിൽ വലിയ പങ്ക് കൂടെയുണ്ടെന്നും സഖ്യത്തിന് സാധ്യതകൾ തുറന്നുകിടക്കുന്നുവെന്നും തെളിയിക്കുന്നതായിരുന്നു പട്നയിലെ ഗാന്ധി മൈതാനത്ത് തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നടന്ന റാലി.
ജനസംഖ്യയുടെ 73 ശതമാനം വരുന്ന പിന്നാക്കക്കാരെയും പാവപ്പെട്ടവരെയും അവഗണിച്ച് രണ്ടോ മൂന്നോ അതിസമ്പന്നർക്കു പിന്നാലെയാണ് നരേന്ദ്ര മോദി സർക്കാറെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ കുറ്റപ്പെടുത്തി. 17 മാസം ‘ഇൻഡ്യ’ സഖ്യത്തിനൊപ്പം നിന്നശേഷം മറുകണ്ടം ചാടി എൻ.ഡി.എക്കൊപ്പം ചേർന്ന നിതീഷ് കുമാർ ഇനിയും പാർട്ടി മാറിയേക്കുമെന്നും അയാളെ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ മോദി സർക്കാറിനെ പുറന്തള്ളുന്ന തെരഞ്ഞെടുപ്പിൽ ജനം വോട്ടുചെയ്യുമ്പോൾ മുന്നിൽ താനുമുണ്ടാകുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. ‘‘ഞങ്ങൾ ഏവർക്കും അഭിമാനം നൽകി. മണ്ഡൽ കമീഷൻ വഴി പിന്നാക്ക ജാതിക്കാർ അധികാരം പിടിച്ചു. പാവപ്പെട്ടവർ, ദലിതുകൾ, പിന്നാക്ക ജാതിക്കാർ എന്നിവരൊക്കെയും അധികാര വാതിലുകളിൽ നിൽക്കുന്നത് കമീഷൻ വഴിയാണ്’’- ലാലു പറഞ്ഞു. യു.പിയും ബിഹാറും ചേർന്ന് 120 സീറ്റുകളുണ്ടെന്നും ഈ രണ്ട് സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ പുറന്തള്ളിയാൽ കേന്ദ്രത്തിൽ അവർക്ക് അധികാരം നിലനിർത്താനാകില്ലെന്നുമായിരുന്നു യു.പി മുൻമുഖ്യമന്ത്രി കൂടിയായ അഖിലേഷ് പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ ഭാരത് ജോഡോ ന്യായ് യാത്ര ഇടക്കുനിർത്തി പരിപാടിക്കായെത്തിയ രാഹുൽ ഗാന്ധിയും സദസ്സിനെ അഭിമുഖീകരിച്ചു.
ദൂര ദേശങ്ങളിൽനിന്ന് ആയിരങ്ങൾ ശനിയാഴ്ച രാത്രി തന്നെ എത്തിയതോടെ ഗാന്ധി മൈതാനം തിങ്ങിനിറഞ്ഞിരുന്നു. വൈകീട്ട് പരിപാടി സമാപിക്കുംവരെ നിലയുറപ്പിച്ചായിരുന്നു അണികളുടെ ആവേശ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.