ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിക്കൊപ്പം റോഡ്ഷോ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അൽപസമയത്തിനകം ഇന്ത്യയിലെത്തും. ജയ്പൂരിൽ വിമാനമിറങ്ങിയ ഉടൻ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം റോഡ്ഷോയിൽ പ​ങ്കെടുക്കും.

തുടർന്ന് ഇരുവരും ജയ്പൂരിലെ ചരി​ത്ര സ്മാരകങ്ങൾ സന്ദർശിക്കും. അതിനു ശേഷം മോദിക്കൊപ്പം താജ് റാംബാഗ് പാലസ് ഹോട്ടലിൽ ചർച്ച നടത്തും. ഇരുനേതാക്കളുടെയും ചർച്ചക്കു പിന്നാലെ ഇന്ത്യയും ഫ്രാൻസും നിരവധി കരാറുകളിൽ ഒപ്പുവെക്കും. രാത്രി 8.50ന് രണ്ടു നേതാക്കളും ഡൽഹിയിലേക്ക് തിരിക്കും. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് മാക്രോൺ ഇന്ത്യയിലെത്തുന്നത്.

വെള്ളിയാഴ്ച കർത്തവ്യപഥിൽ നടക്കുന്ന റി​പ്പബ്ലിക് പരേഡിൽ ഫ്രഞ്ച് സൈനികരും അണിനിരക്കും. ​നാളെ വൈകീട്ട് ഏഴുമണിക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാക്രോൺ ഫ്രാൻസിലേക്ക് മടങ്ങും. 

Tags:    
News Summary - Roadshow, fort tour today for france's Macron, republic day chief guest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.