ന്യൂഡൽഹി: അനധികൃത പണമിടപാട് കേസിൽ എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയു ടെ ഭർത്താവ് റോബർട്ട് വാദ്രയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഡൽഹി കോടതി മാ ർച്ച് അഞ്ചു വരെ നീട്ടി.
അന്വേഷണ സംഘം ആവശ്യപ്പെടുേമ്പാഴെല്ലാം അവരുമായി സഹകരിക്കണം എന്ന ഉപാധിയോടെയാണിത്. വാദ്ര സമർപ്പിച്ച ജാമ്യാപേക്ഷക്ക് മറുപടി നൽകാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കൂടുതൽ സമയം ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇടക്കാല ജാമ്യത്തിെൻറ കാലാവധിയും നീട്ടണമെന്ന് വാദ്രയുടെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്നാണ് അടുത്ത വാദം കേൾക്കുന്ന മാർച്ച് രണ്ടു വരെ അറസ്റ്റ് വിലക്കിയത്.
വാദ്രയുടെ അടുത്ത സഹായിയും കേസിലെ കൂട്ടുപ്രതിയുമായ മനോജ് അറോറയുടെ അറസ്റ്റിനുള്ള വിലക്കും ഇതോടൊപ്പം നീട്ടി. ലണ്ടനിൽ സ്വത്ത് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.