വിദ്യാർഥിയെ വെടിവെച്ച്​ കൊന്ന സംഭവം : റോക്കിയാദവ്​ കോടതിയിൽ കീഴടങ്ങി

ന്യൂഡൽഹി: കോളജ്​ വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്ന കേസില്‍ കുറ്റാരോപിതനായ റോക്കി യാദവ്​ ഗയ കോടതിയിൽ കീഴടങ്ങി. കേസിൽ റോക്കി യാദവി​​െൻറ ജാമ്യം ഇന്നലെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പട്ന ഹൈകോടതിയായിരുന്നു കഴിഞ്ഞ ആഴ്ച റോക്കി യാദവിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കഴിഞ്ഞ മെയ്​ മാസത്തിലാണ്​ കേസിന്​ ആസ്​പദമായ സംഭവം നടന്നത്​. 19 വയസുകാരനായ ആദിത്യ സച്ച്‌ദേവ എന്ന വിദ്യാര്‍ത്ഥിയെ റോക്കി വെടിവെച്ച് കൊല്ലുകയായിരുന്നു.

മാരുതി സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ആദിത്യ ലാന്‍ഡ് റോവറില്‍ സഞ്ചരിച്ചിരുന്ന റോക്കിയെ മറികടന്നിര​ുന്നു. ഇൗ കാരണത്താലാണ്​ റോക്കി യാദവ്​ സച്ച്​ദേവയെ വെടിവെച്ച്​ കൊന്നത്​. ആദ്യം ആകാശത്തേക്ക് വെടിവെച്ച് മുന്നറിയിപ്പ് നല്‍കിയ റോക്കി പിന്നീട് കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജെ.ഡി.യു നേതാവ്​ മനോരമ ദേവിയുടെ മകനാണ്​ റോക്കി യാദവ്​. സംഭവത്തിന്​ പിന്നാലെ മനോരമ ദേവിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Tags:    
News Summary - Rocky Yadav surrenders before Gaya district court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.