ബംഗളൂരു: കോടികളുടെ ഐ.എം.എ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ അയോഗ്യനാക്കപ്പെട്ട മുൻ കോൺഗ്രസ് മന്ത്രി റോഷൻ ബേയ്ഗിെൻറ വീട്ടിൽ സി.ബി.ഐ റെയ്ഡ്. ബംഗളൂരു പുലികേശി നഗർ ഫ്രേസർ ടൗണിലെ കോൾസ്പാർക്കിനടുത്തുള്ള റോഷൻ ബേയ്ഗിെൻറ വീട്ടിലാണ് തിങ്കളാഴ്ച രാവിലെ 6.30 മുതൽ പത്തംഗ സി.ബി.ഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.
ഐ.എം.എയുടെയും അവരുടെ മറ്റു ബിസിനസുകളിലും റോഷൻ ബേയ്ഗ് പ്രമോട്ടറായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇദ്ദേഹത്തിെൻറ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള സാധ്യതയും ഇതോടെ ശക്തമായി. റോഷൻ ബേയ്ഗിലൂടെ നിക്ഷേപകരുടെ വിശ്വാസ്യത പിടിച്ചുപറ്റാൻ ഐ.എം.എ എം.ഡിയും തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുമായ മുഹമ്മദ് മൻസൂർ ഖാൻ ശ്രമിച്ചുവെന്നുള്ളതിെൻറ തെളിവുകൾ ഉൾപ്പെടെ ലഭിച്ചതായാണ് വിവരം.
തിങ്കളാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ നടത്തിയ റെയ്ഡിൽ ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു. 4000 കോടിയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ 80,000ത്തോളം ഇരകളുണ്ടെങ്കിലും 30,000 പേർ മാത്രമാണ് പരാതി നൽകിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ കേസിൽ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.