ഖരഗ്പൂർ ഐ.ഐ.ടിയിലെ പൂർവ വിദ്യാർഥിയായ ആശ്രിഷ് ചൗധരിയുടെ ഡിജിറ്റൽ പ്രോജക്റ്റായ ഇന്ത്യ ഇൻ പിക്സൽസിൽ വന്ന ഓൺലൈൻ പോസ്റ്റ് വിവാദമായിരിക്കുകയാണ്. ശ്രീരാമന്റെ പേരിൽ തുടങ്ങുന്ന ഇന്ത്യയിലെ നഗരങ്ങളെ കുറിച്ച് പറയാനാണ് പോസ്റ്റിൽ ആവശ്യപ്പെടുന്നത്. എന്നാൽ അതിനെതിരായി പലരും മറുപടി നൽകി. റാം എന്ന അക്ഷരങ്ങൾ കൂടിച്ചേർന്ന എല്ലാ വാക്കുകളും ശ്രീരാമനെ ബന്ധിപ്പിക്കണം എന്നില്ലെന്നും വസ്തുതയറിയാത്ത ചിലരാണ് ഇങ്ങനെ പറയുന്നതെന്നും യാഥാർഥ്യത്തെ സൗകര്യപൂർവം അവഗണിക്കുകയാണ് അവരെന്നും ഒരാൾ അഭിപ്രായപ്പെട്ടു.
മിസോയിലെ രാമന് ഹിന്ദുക്കളുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1230 നഗരങ്ങളുടെ പേരാണ് ലിസ്റ്റ് ചെയ്തത്. അതിലൊന്നാണ് മിസോറമിലെ റാംഹ്ലുൻ. മിസോറമോ റാംഹ്ലുനോ ശ്രീരാമനെ പരാമർശിക്കുന്നില്ലെന്നായിരുന്നു വിലയിരുത്തൽ. ഉച്ചാരണം പോലും വ്യത്യസ്തമാണ്. ഭൂമി എന്നാണ് ഈ വാക്കിന് അർഥം. ഇവിടെ ക്രിസ്തുമതത്തിൽ നിന്ന് മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതിന് വിലക്കാണ്. ഗോത്രങ്ങൾക്ക് അവരുടേതായ വിശ്വാസവും ആചാരവുമുണ്ടെന്നും ഒരു എക്സ് ഉപഭോക്താവ് ചൂണ്ടിക്കാട്ടി. റാമിൽ തുടങ്ങുന്ന നിരവധി പ്രദേശങ്ങളുണ്ട്. റാംഹ്ലുൻ, റാംതാർ, രാംരികാവൺ, എന്നിങ്ങനെ. ഐസ്‍വാളിലെ വലിയ പ്രദേശമാണ് റാംഹ്ലുൻ. മുഖ്യമന്ത്രി സോറംതംഗ അവിടെയാണ്.-മറ്റൊരാൾ കുറിച്ചു.
വിദ്യാഭ്യാസമുള്ളവർ ഇത്തരം പ്രചാരണങ്ങളിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2011 ലെ സെൻസസ് പ്രകാരം ക്രിസ്തുമതമാണ് മിസോറമിലെ പ്രധാന മതം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 87.16 ശതമാനം ക്രിസ്ത്യാനികളാണ്. സംസ്ഥാനത്തെ 11 ജില്ലകളിൽ എട്ടിലും ക്രിസ്ത്യാനികളാണ് ഭൂരിപക്ഷ മതം. ഇന്ത്യയുടെ ഈ ഭാഗത്ത് ഹിന്ദുമതം ഒരിക്കലും കടന്നുവന്നിട്ടില്ല.-മിസോറാം സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രഫസർ അയങ്ബാം ശ്യാംകിഷോർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.