ന്യൂഡൽഹി: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് വീഴാൻ പോയ യാത്രക്കാരനെ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് വനിത ആർ.പി.എഫുകാരിയു ടെ അവസരോചിത ഇടപെടൽ. വിശാഖപട്ടണം റെയിൽവെ സ്റ്റേഷനിലാണ് സംഭവം.
ട്രെയിനിലേക്ക് കയറുന്നതിനിടെ യാത്രക്കാരൻ വീഴുന്നത് ശ്രദ്ധയിൽപെട്ട ഉടനെ ഓടിയെത്തി ഇയാളെ പിടിക്കുകയും മറ്റ് ആർ.പി.എഫുകാരുടെ സഹായത്തോടെപ്ലാറ്റ് ഫോമിലേക്ക് വലിച്ചിടുകയുമായിരുന്നു.
ആർ.പി.എഫ് വനിത കോൺസ്റ്റബിളിെൻറ ഉടനടിയുള്ള പ്രവർത്തനം ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ.പി.എഫ് ഉദ്യോഗസ്ഥെൻറ യൂണിഫോമിൽ ഘടിപ്പിച്ച കാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യം റെയിൽവെ മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തു വിട്ടു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ വലിയ കൈയടിയാണ് ഉദ്യോഗസ്ഥക്ക് ലഭിക്കുന്നത്.
കഴിഞ്ഞ ആഴ്ച ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെറ്റിയ ഭിന്നശേഷിക്കാരനെ ആർ.പി.എഫ് ഉദ്യോഗസ്ഥൻ രക്ഷിച്ചിരുന്നു. മഹാരാഷ്ട്രയിലെ പൻവേൽ സ്റ്റേഷനിലായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.