റെയിൽവേ റിക്രൂട്ട്മെന്‍റ് പരീക്ഷകേന്ദ്രം: അപേക്ഷിച്ചത് കേരളം; കിട്ടിയത് ആന്ധ്ര

തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡ് പരീക്ഷകളിൽ കേരളത്തിലെ പരീക്ഷകേന്ദ്രങ്ങൾ അവശ്യപ്പെട്ടവർക്ക് കിട്ടിയത് ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ. പരീക്ഷയെ‍ഴുതാനുള്ള യാത്രക്കും താമസസൗകര്യങ്ങൾക്കുമായി വലിയ തുക ചെലവഴിക്കേണ്ട സ്ഥിതിയാണ്. ടിക്കറ്റും മറ്റും കിട്ടാനും പ്രയാസമുണ്ട്.

ബോർഡ് പരീക്ഷകൾക്ക് കേരളത്തിൽ നിന്നുള്ള പരീക്ഷാർഥികൾക്ക് കേരളത്തിൽത്തന്നെ കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. േമയ് ഒമ്പത്, പത്ത് തീയതികളിലാണ് പരീക്ഷ.

Tags:    
News Summary - RRB NTPC 2022 Applicants from Kerala got Exam Centres Andhra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.