ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുന്ന ശശികല നടരാജെൻറയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ നടത്തിയ ആദായനികുതി റെയ്ഡിൽ 1500 കോടി രൂപയുടെ സമ്പാദ്യം കണ്ടെത്തി. നാനൂറോളം പേർ നിരീക്ഷണത്തിലാണ്. വജ്രം, സ്വർണക്കട്ടികൾ, ആഡംബര വാച്ചുകൾ, ശതകോടികളുടെ ഭൂമിരേഖകൾ, വിവിധ കമ്പനികളിലെ ഒാഹരികൾ, നികുതിവെട്ടിപ്പ് തുടങ്ങിയവ കണ്ടെത്തി. ശശികലയുടെ സഹോദരൻ ദിവാകരെൻറ ഉടമസ്ഥതയിൽ തിരുവാരൂർ ജില്ലയിലെ മന്നാർഗുഡിക്കു സമീപമുള്ള വനിത കോളജിലെ ഹോസ്റ്റൽമുറിയിൽനിന്ന് കണക്കിൽപെടാത്ത 15 കിലോ സ്വര്‍ണവും 150 കോടിയുടെ അനധികൃത സ്വത്തിടപാടും കണ്ടെത്തി. ആറുകോടി രൂപ, 8.5 കോടിയുടെ സ്വർണം, 2.4 കോടിയുടെ മറ്റു രേഖകൾ, വജ്ര ആഭരണങ്ങൾ എന്നിവയും കണ്ടെത്തി. പ്രാഥമിക കണക്കെടുപ്പിൽ 1500ഒാളം കോടിയുടെ സമ്പത്ത് കണക്കാക്കിയെന്നും ഇത് രണ്ടു മടങ്ങായി വർധിക്കാനുള്ള സാധ്യതയുെണ്ടന്നും അധികൃതർ വെളിപ്പെടുത്തി.
ആരോപണവിധേയർ രേഖകൾ ഹാജരാക്കുേമ്പാഴേ അനധികൃത സമ്പാദ്യം കണക്കാക്കാൻ കഴിയൂ. ശശികല, അനന്തരവൻ ടി.ടി.വി. ദിനകരൻ എന്നിവരുൾപ്പെട്ട മന്നാർഗുഡി കുടുംബാംഗങ്ങളുടെയും വിശ്വസ്തരുടെയും 187 ഇടങ്ങളിലാണ് പരിശോധന. ചെന്നൈയിലെ ജാസ് സിനിമാസ്, മിഡാസ് ഡിസ്റ്റിലറി, സുരാന ഗ്രൂപ്, ജയ ടി.വി, നമത് എം.ജി.ആർ പത്രം, തിരുവാരൂരിലെ മന്നാർഗുഡി പ്രദേശം, പുതുച്ചേരിയിലെ ജ്വല്ലറി തുടങ്ങി 40 കേന്ദ്രങ്ങളിൽ പരിശോധന തുടരുകയാണ്. ശശികലയുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ ജാസ് സിനിമാസിന് 1000 കോടിയുടെ നിക്ഷേപം എങ്ങനെ വന്നുവെന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സെങ്ങമല തെയ്യാർ എജുക്കേഷൻ ട്രസ്റ്റിനു കീഴിലെ വനിത കോളജിൽ പരിശോധന തുടരുകയാണ്. ദിനകരെൻറ വിശ്വസ്തരായ ചന്ദ്രശേഖരൻ, നവീൻ ബാലാജി എന്നിവരുടെ ഉടമസ്ഥതയിലുള്ള പുതുച്ചേരി, കടലൂർ പ്രദേശങ്ങളിലെ ലക്ഷ്മി ജ്വല്ലറിയിലും ജയലളിതയുടെ വേനൽക്കാല വസതിയായ നീലഗിരിയിലെ കോടനാട് തേയില എസ്റ്റേറ്റ്, ദിനകരെൻറ ഭാര്യ അനുരാധയുടെ ചെന്നൈ അഡയാറിലെ ബഹുനില കെട്ടിടം എന്നിവിടങ്ങളിലും പരിശോധനയുണ്ട്.
ജയലളിതെയ ചികിത്സിച്ചിരുന്ന ശശികലയുടെ ബന്ധുവായ ഡോ. ശിവകുമാർ, ജയ ടി.വി മാനേജിങ് ഡയറക്ടർ വിവേക് ജയരാമൻ, സഹോദരി കൃഷ്ണപ്രിയ, ഡയറക്ടർ നടരാജൻ, ശശികലയുടെ സഹോദരപുത്രന്മാരായ പരേതനായ മഹാദേവൻ, ശിവം, ചിന്നയ്യ, ശശികലയുടെ അഭിഭാഷകൻ സെന്തിൽ തുടങ്ങിയവരുടെ വീടുകളിലും കമ്പനികളിലും തിരച്ചിൽ നടക്കുന്നു. സംസ്ഥാനം കണ്ട മെഗാ റെയ്ഡിൽ 1800 ഉദ്യോഗസ്ഥരാണ് പെങ്കടുത്തത്. സർക്കാറിനു ഭീഷണിയായ 18 വിമത എം.എൽ.എമാരുടെ വസതികളും സ്ഥാപനങ്ങളും ആദായ നികുതി വകുപ്പിെൻറ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.