ശ്രീനഗർ: കശ്മീർ ടൂറിസത്തിനും മറ്റു മേഖലകളുടെയും പുനരുദ്ധാരണത്തിനുമായി 1350 കോടി രൂപയുടെ പാക്കേജ് ജമ്മു-കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ പ്രഖ്യാപിച്ചു. കോവിഡും സംസ്ഥാനത്തെ സുരക്ഷ പ്രശ്നങ്ങളും കേന്ദ്രഭരണ പ്രദേശമായ കശ്മീരിെൻറ സാമ്പത്തിക രംഗത്തെ തളർത്തിയതായി ഗവർണർ പറഞ്ഞു.
വൈദ്യുതി ബില്ലിൽ 50% ഇളവ് അനുവദിച്ചത് കർഷകർക്കും കുടുംബങ്ങൾക്കും കച്ചവടമേഖലക്കും ഗുണകരമാകും. വായ്പയെടുക്കുേമ്പാഴുള്ള സ്റ്റാമ്പ് ഡ്യൂട്ടി അടുത്ത മാർച്ച് വരെ ഇളവ് ചെയ്തതായും ലഫ്. ഗവർണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.