ഹൈദരാബാദ്: കടം തീർക്കാൻ ഭാര്യയെയുംം മകളെയും വിൽക്കാനൊരുങ്ങി ആന്ധ്രാ പ്രദേശിലെ ഒാേട്ടാ ഡ്രൈവർ. പ്രായപൂർത്തിയാകാത്ത മകളെയും ഭാര്യയെയും വിൽക്കാൻ ഇയാൾ കരാറുണ്ടാക്കുകയും ചെയ്തു. 15 ലക്ഷം രൂപയാണ് 38 കാരനായ ഡ്രൈവർക്കുള്ളത്. മദ്യപാനിയായ ഇയാൾക്ക് പ്രായപൂർത്തിയാകാത്ത നാലു െപൺകുട്ടികളും ഒരു മകനുമുണ്ട്. മൂത്ത രണ്ട് പെൺമക്കൾക്ക് 17ഉം 12ഉം വയസാണ്. ഇതിൽ 12കാരിയെ വിൽക്കാനാണ് കരാർ ഉണ്ടാക്കിയിരിക്കുന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകുേമ്പാൾ അവളെ നൽകാമെന്ന് കണിച്ച് ഒരാളുമായി 1.5 ലക്ഷം രൂപയുടെ കരാറാണ് ഒപ്പുവെച്ചിരിക്കുന്നത്.
ഒാേട്ടാ ഡ്രൈവറുടെ ഭാര്യ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. താൻ ഇൗയടുത്താണ് സംഭവം അറിഞ്ഞതെന്നും തെൻറ മക്കളെ ഇയാൾ വിൽക്കുെമന്ന് ഭയക്കുന്നതായും ഭാര്യ പറഞ്ഞു. തന്നെ അഞ്ചു ലക്ഷം രൂപക്ക് ഭർത്താവിെൻറ ബന്ധുവിന് വിറ്റതായും അവർ ആരോപിച്ചു. സംഭവം അറിഞ്ഞതോടെ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയെന്നും എന്നാൽ ഭർത്താവ് അവിെട വന്ന് ഉപദ്രവിക്കുകയാണെന്നും സ്ത്രീ പരാതിയിൽ പറയുന്നു.
തെൻറ കുട്ടികളെ തനിക്ക് ഇഷ്ടമുള്ളത് ചെയ്യുമെന്നാണ് ഭർത്താവിെൻറ ഭീഷണിയെന്നും സ്ത്രീ പറയുന്നു. സ്ത്രീയുടെ പരാതിയെ തുടർന്ന് കേസെടുക്കുകയും 17ഉം 12ഉം വയസുള്ള കുട്ടികളെ സംരക്ഷണേകന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.