ന്യൂഡൽഹി: കോവിഡിനെ തുടർന്നുള്ള വെല്ലുവിളികൾ നേരിടാൻ കേന്ദ്ര സർക്കാറിെൻറ പ്രത്യേക സാമ്പത്തിക പാക്കേജ് സഹായകരമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്യുന്നു. വിവിധ മേഖലകളുടെ കാര്യക്ഷമത വർധിക്കാനും സ്വയംപര്യാപ്തമാകാനും ഇതിലൂടെ സാധിക്കുമെന്നും ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു.
ഭൂമി, തൊഴിൽ, കൃഷി എന്നിവയെ പരിപോഷിപ്പിക്കാനായാണ് 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ചൊവ്വാഴ്ച കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ‘ആത്മനിർഭർ ഭാരത് അഭിയാൻ പാക്കേജ്’ എന്ന പേരിലാണ് പദ്ധതി. പാക്കേജിന്‍റെ വിശദ വിവരങ്ങൾ ധനമന്ത്രി നിർമല സീതാരമാൻ ഇന്ന് വിവരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.