ഇന്ദോർ: പാർലമെൻറ് അംഗങ്ങൾക്ക് ശമ്പളത്തിനും അലവൻസിനുമായി കഴിഞ്ഞ നാലു സാമ്പത്തിക വർഷം ചെലവഴിച്ചത് 1997 കോടി രൂപ. ലോക്സഭയിലെ ഒരു അംഗത്തിന് ശരാശരി 71.29 ലക്ഷം രൂപ നൽകിയിട്ടുണ്ട്.
രാജ്യസഭ അംഗത്തിന് 44.33 ലക്ഷവും. സാമൂഹിക പ്രവർത്തകനായ ചന്ദ്രശേഖർ ഗൗഡയുടെ വിവരാവകാശ അന്വേഷണത്തിന് ലോക്സഭ സെക്രേട്ടറിയറ്റ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ലോക്സഭ എം.പിമാർക്ക് കഴിഞ്ഞ നാലു വർഷങ്ങളിൽ വേതനമായി ലഭിച്ചത് 1,554 കോടി രൂപയാണ്. ഇക്കാലയളവിൽ രാജ്യസഭ അംഗങ്ങൾക്ക് നൽകിയത് 443 കോടിയും.
ലോക്സഭയിൽ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിൽനിന്ന് നാമനിർദേശം ചെയ്ത രണ്ട് അംഗങ്ങൾ ഉൾപ്പെടെ 545 അംഗങ്ങളും രാജ്യസഭയിൽ 245 അംഗങ്ങളുമാണുള്ളത്. അംഗങ്ങളുടെ വേതനം ഇടക്കിടെ വർധിപ്പിക്കുന്ന നടപടിയിൽ വിമർശനം ഉയർന്നിട്ടുണ്ട്. ലോക്സഭയിൽ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിൽനിന്ന് നാമനിർദേശം ചെയ്ത രണ്ട് അംഗങ്ങൾ ഉൾപ്പെടെ 545 അംഗങ്ങളും രാജ്യസഭയിൽ 245 അംഗങ്ങളുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.