മുംബൈ: അതിസുരക്ഷ അവകാശപ്പെടുന്ന നാസികിലെ കറൻസി അച്ചടിശാലയിൽനിന്ന് വൻതുക കാണാനില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ 500ന്‍റെ നോട്ടുകൾ കാണാതായെന്ന സംശയത്തെ തുടർന്ന് ആഭ്യന്തര ഓഡിറ്റിങ് സമിതിക്ക് രൂപം നൽകി അന്വേഷണം ആരംഭിക്കുകയായിരുന്നു. 500ന്‍റെ ആയിരം കറൻസി നോട്ടുകളാണ് കാണാതായത്. അതിസുരക്ഷയുള്ള ഇവിടെ പുറത്തുനിന്ന് മോഷ്ടാക്കൾ വരാൻ സാധ്യതയില്ലാത്തതിനാൽ ജീവനക്കാരിൽ ആരോ ആകാം പിന്നിലെന്നാണ് കരുതുന്നത്.
ഫെബ്രുവരിയിൽ 500ന്‍റെ ഒരു കെട്ട് നോട്ട് കാണാതാുകന്നതോടെയാണ് തുടക്കം. പിന്നീടും ഇത് തുടർന്നു. മൊത്തം 10 കെട്ടുകളാണ് നഷ്ടമായത്. അതോടെ നടത്തിയ അന്വേഷണത്തിലാണ് നഷ്ടക്കണക്ക് പുറത്തുവന്നത്. ചൊവ്വാഴ്ച നാസിക് ഉപനഗർ പൊലീസ് സ്റ്റേഷനിലെത്തി പ്രസ് ആഭ്യന്തര അന്വേഷണ സമിതി പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.