ന്യൂഡൽഹി: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പ് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വിക്കെതിരെ മാനനഷ്ട കേസ് നൽകി. 5000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈകോടതിയിലാണ് ഹരജി നൽകിയിത്. സിങ്വിയുടെ ചില പ്രസ്താവനകൾ കമ്പനിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
റിലയൻസ് അടക്കമുള്ള വൻകിട കമ്പനികളുടെ വായ്പകൾ എഴുതിതള്ളിയിട്ടില്ലെന്ന് ജെയ്റ്റ്ലിയുടെ പ്രസ്താവനക്കെതിരെ സിങ്വി നേരത്തെ രംഗത്തെത്തിയിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ജെയ്റ്റ്ലി ചെയ്യുന്നത്. കോർപ്പറേറ്റുകളുടെ 1.88 ലക്ഷം കോടി വായ്പ സർക്കാർ എഴുതിതള്ളിയെന്നും സിങ്വി വ്യക്തമാക്കിയിരുന്നു.
50 കോർപ്പറേറ്റുകൾ 8.5 ലക്ഷം കോടി ബാങ്കിൽ നിന്ന് കടമെടുത്തിട്ട് തിരിച്ചടച്ചിട്ടില്ല. ഇതിൽ 3 ലക്ഷം കോടിയും കടമെടുത്തിരിക്കുന്നത്, റിലയൻസ്, അദാനി, എസ്സാർ തുടങ്ങിയ കമ്പനികളാണെന്നും സിങ്വി പറഞ്ഞിരുന്നു. ഇവ കിട്ടാക്കടമായി മാറ്റുന്നതിന് ജെയ്റ്റ്ലി സഹായം നൽകിയെന്നും സിങ്വി ആരോപിച്ചിരുന്നു. ഇൗ പ്രസ്താവനക്കെതിരെയാണ് റിലയൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.