ന്യൂഡൽഹി: അതിപ്രധാന വ്യക്തികൾക്ക് സുരക്ഷ നൽകുന്ന പ്രത്യേക സംരക്ഷണ സേന (എസ്.പി.ജി) യിലെ നിയമനങ്ങളിൽ ആർ.എസ്.എസ് കൈകടത്തിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പരാമർശം വിവാദമായതോടെ നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം. ഡൽഹി സർവകലാശാല അധ്യാപകരെ അഭിസംബോധന ചെയ്ത ഒരു ചടങ്ങിലാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്. ആർ.എസ്.എസ് നിർദേശിച്ച എസ്.പി.ജി ഒാഫിസർമാരുടെ പട്ടിക അംഗീകരിക്കാത്തതിനെ തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിച്ച എസ്.പി.ജി മേധാവിക്ക് രാജിവെക്കേണ്ടി വന്നുവെന്നാണ് രാഹുൽ പറഞ്ഞത്.
മോദി അധികാരത്തിൽ വന്നപ്പോൾ ഗുജറാത്തിൽ നിന്നൊരാളെയാണ് എസ്.പി.ജി മേധാവിയാക്കിയത്. അദ്ദേഹം തന്നെയും കാണാൻ വന്നിരുന്നു. എന്നാൽ, ഏറെ വൈകാതെ പദവി നഷ്ടപ്പെട്ടു. എന്താണ് കാരണമെന്ന് താൻ തിരക്കി. ആർ.എസ്.എസ് നിർദേശിച്ച ഒാഫിസർമാരുടെ പട്ടിക നിരസിച്ചതെന്നായിരുന്നു അദ്ദേഹത്തിെൻറ വിശദീകരണം -രാഹുൽ പറഞ്ഞു.
ഇതിനു ബദലായി നൽകിയ പ്രസ്താവനയിൽ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചത് ഇങ്ങനെ: രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയം പരിശോധിച്ചു. അതിൽ പറയുന്ന മുൻ ഡയറക്ടർ വിവേക് ശ്രീവാസ്തവയാണ്. രാഹുലിനോട് താൻ ഏതെങ്കിലും സമയത്ത് ഇത്തരത്തിൽ സംസാരിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. തൊഴിൽപരമായ ഉത്തരവാദിത്തത്തിെൻറ ഭാഗമായി എസ്.പി.ജി സുരക്ഷയുള്ളവരോട് സംസാരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ രാഹുലിനോടും സംസാരിച്ചിരുന്നു. എന്നാൽ, പുതിയ ഡയറ്കടർ നിയമനത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ശ്രീവാസ്തവ അറിയിച്ചത്.
പ്രധാനമന്ത്രിക്കും മുൻപ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക സുരക്ഷ നൽകുന്ന പ്രഫഷനൽ വിഭാഗമാണ് എസ്.പി.ജി. അവരുടെ സുരക്ഷയിലുള്ളയാൾ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണം നിർഭാഗ്യകരമാണെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. രാഹുലിെൻറ പരാമർശം സർക്കാറിനേക്കാൾ, ആർ.എസ്.എസിന് എത്രത്തോളം പരിക്കേൽപിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ വിശദീകരണം.
രാജ്യത്തെ ചിട്ടപ്പെടുത്തി വരുകയാണെന്ന ആർ.എസ്.എസ് മേധാവിയുടെ വാക്കുകളും ആ ചടങ്ങിൽ രാഹുൽ ചോദ്യം ചെയ്തിരുന്നു. ‘അങ്ങനെ ചിട്ടപ്പെടുത്താൻ നിങ്ങൾ ആരാണ്, ദൈവമോ’ എന്നായിരുന്നു രാഹുലിെൻറ ചോദ്യം. രാജ്യം സ്വയം ചിട്ടപ്പെടുത്തിെകാള്ളുമെന്നും രാഹുൽ കൂട്ടിേച്ചർത്തു. ആർ.എസ്.എസിനു ചിട്ടപ്പെടുത്താനായി രാജ്യം നിന്നു കൊടുക്കേുമോ? ആർ.എസ്.എസ് മേധാവി ദിവാസ്വപ്നം കാണുകയാണ്. അത് ഏതാനും മാസങ്ങൾ കൊണ്ട് ഇല്ലാതാകുമെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.