പിണറായിയുടെ തലക്ക്​ ഒരുകോടി; ആർ.എസ്​.എസ്​ കൊലവിളി പുച്ഛിച്ച് തള്ളുന്നെന്ന് മുഖ്യമന്ത്രി

ഉജ്ജയിനി: കേരള മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ തലകൊയ്യുന്നവർക്ക്​ ഒരുകോടി രൂപ പാരിതോഷികം നൽകുമെന്ന്​  മദ്ധ്യപ്രദേശിലെ ആർ.എസ്​.എസ് നേതാവ്​. ഉജ്ജയിനിയിൽ നിന്നുളള ആർ.എസ്​.എസ്​ പ്രമുഖ്​ ഡോ.ചന്ദ്രാവത്ത്​ ആണോ ത​​െൻറ മുഴുവൻ സ്വത്ത്​ വിറ്റായാലും പാരിതോഷികം നൽകുമെന്ന്​ പ്രഖ്യാപിച്ചിരിക്കുന്നത്​.

കേരളത്തിലെ ആർ. എസ്​.എസ്​. പ്രവർത്തകർ കൊല്ലപ്പെടുന്നതിൽ പ്രതിഷേധിച്ചാണ്​ മുഖ്യമന്ത്രിയുടെ തലക്ക്​ ഇനാം പ്രഖ്യാപിച്ചത്​. ഉജ്ജയിനിയിൽ സംഘടിപ്പിച്ച പരിപാടിയിൽ മധ്യപ്രദേശ് എം.പി ചിന്താമണി മാളവ്യ, ഉജ്ജെയിന്‍ എം.എൽ.എ മോഹൻ യാദവ്​ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
 

Full View


കേരളത്തില്‍ സംഘ് പരിവാർ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ സി.പി.എമ്മിനെതിരെ ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പ്രസ്താവന. എന്നാൽ പ്രഖ്യാപനത്തെ ചിരിച്ചുതളളി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിൽ രംഗത്തെത്തി. സംഘ് പരിവാർ ഭീഷണി വകവെക്കുന്നില്ല. പലരുടെയും തല അവർ കൊയ്തിട്ടുണ്ട്. എന്നാല്‍ അതും ഭയന്ന് സഞ്ചാരം മുടക്കാന്‍ താനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

കേരളത്തില്‍ തങ്ങളുട പ്രവർത്തകർക്കെതിരായ സി.പി.എം അക്രമം ആരോപിച്ച് വ്യാപക പ്രചാരമാണ് ബി.ജെ.പിയും ആര്‍.എസ്.എസും നടത്തുന്നത്. സോഷ്യൽ മീഡിയകളിൽ #EndViolenceCPM, #RedTerror എന്നീ ഹാഷ് ടാഗിൽ കേരളത്തിലെ സംഭവ വികാസങ്ങൾ സമീപകാലത്തായി ആർ.എസ്.എസ് പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 
 

 

Tags:    
News Summary - RSS leader announces Rs 1 crore bounty on Kerala CM Pinarayi Vijayan's head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.