ഹൈദരാബാദ്: ബി.ജെ.പിയും സംഘ്പരിവാറും സംവരണത്തിന് എതിരാണെന്ന പ്രതിപക്ഷ വിമർശനത്തിനിടെ, ഭരണഘടന പ്രകാരമുള്ള സംവരണം നിലവിൽവന്നതു മുതൽ സംഘടന അതിനെ പിന്തുണച്ചിട്ടുണ്ടെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്.
ആർ.എസ്.എസ് സംവരണത്തെ എതിർക്കുന്നുവെന്ന രീതിയിൽ തെറ്റായ വിഡിയോ പ്രചരിക്കുന്നതായും ഹൈദരാബാദിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നിടത്തോളം സംവരണം തുടരണമെന്ന് ഭഗവത് കഴിഞ്ഞ വർഷം നാഗ്പൂരിൽ പ്രസ്താവിച്ചിരുന്നു.
അദൃശ്യമാണെങ്കിലും സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ആർ.എസ്.എസും ബി.ജെ.പിയും സംവരണത്തിന് എതിരാണെന്ന് കഴിഞ്ഞദിവസം തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.