ന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തിനായി ആർ.എസ്.എസ് ജനഗ്രഹ റാലി നടത്തുന്നു. അയോധ്യ, നാഗ്പൂർ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് നവംബർ 25ന് റാലി നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കേസ് സുപ്രീംകോടതിയിൽ നീണ്ടുപോകുന്നതിനെതിരെ തീവ്ര ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയതിന് പിന്നാലെയാണ് ആർ.എസ്.എസിെൻറ നീക്കം.
5 മുതൽ 10 ലക്ഷം വരെ പേർ റാലിയിൽ പെങ്കടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ആർ.എസ്.എസ് നേതാവ് അംബരീഷ് കുമാർ പറഞ്ഞു. അയോധ്യയിലായിരിക്കും കൂടുതൽ പങ്കാളിത്തം ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നും റാലിയെ കുറിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാമക്ഷേത്ര നിർമാണത്തിനായി ഒാർഡിനൻസ് ഇറക്കണമെന്നാണ് ആർ.എസ്.എസ് ആവശ്യപ്പെടുന്നത്. അതേസമയം, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇതുമായി ബന്ധപ്പെട്ട കേസ് വേഗത്തിൽ പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.