ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോർട്ട്. ജൂൺ ഏഴിന് നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ പ്രണബ് മുഖർജി പെങ്കടുക്കുമെന്നാണ് സംഘടനയുടെ ഉന്നത നേതൃത്വം അറിയിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. അതേ സമയം, മുഖർജിയുടെ ഒാഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ആർ.എസ്.എസിെൻറ 600 പ്രവർത്തകർ പെങ്കടുക്കുന്ന സംഘ് ശിക്ഷ വർഗ എന്ന പരിപാടിയാണ് ജൂൺ 7ന് നാഗ്പുരിൽ നടക്കുന്നത്. ഇതിനായി സംഘടന പ്രതിനിധികൾ പ്രണബ് മുഖർജിയെ നേരിട്ട് ക്ഷണിച്ചുവെന്നും അദ്ദേഹം പരിപാടിയിൽ പെങ്കടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നുമാണ് വിവരം. പ്രണബ് മുഖർജി ആർ.എസ്.എസ് പരിപാടിയിൽ പെങ്കടുക്കുന്നത് രാജ്യത്തിന് നല്ല സന്ദേശം നൽകുമെന്നാണ് ആർ.എസ്.എസിെൻറ അവകാശവാദം.
കഴിഞ്ഞ ജൂലൈയിലാണ് പ്രണബ് മുഖർജി രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞത്. പതിറ്റാണ്ടുകളായി കോൺഗ്രസിൽ പ്രവർത്തിക്കുന്നയാളാണ് പ്രണബ് മുഖർജി. ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി തുടങ്ങിയവരുമായും പ്രണബ് മുഖർജിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സർക്കാറിൽ ധനമന്ത്രി സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.